ഇന്നത്തെ ചിന്ത : നാം സുരക്ഷിതരോ? | ജെ. പി വെണ്ണിക്കുളം

വിശ്വപ്രസിദ്ധമായ ഗാനമാണ് 1885ൽ കാൾ ബോബെർഗ് എഴുതിയ ‘How Great Thou Art’. ഒരിക്കൽ ഒരു കൊടുങ്കാറ്റിനും പേമാരിക്കും ശേഷം അദ്ദേഹം സ്വീഡനിലെ തടാകങ്ങളുടെയും പച്ചപ്പുൽമെത്തകളുടെയും വശ്യമായ സൗന്ദര്യം ആസ്വദിക്കുമ്പോഴാണ് ഈ ഗാനം എഴുതിയത്. പിന്നീട് ഇതു ജർമ്മൻ, റഷ്യൻ, ഇംഗ്ലീഷ് തുടങ്ങി അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ജീവിതത്തിൽ ക്ഷീണിതരും അപര്യാപ്തരും എന്ന തോന്നൽ ഉണ്ടാകുമ്പോൾ ദൈവത്തിന്റെ കരുതലിനെ ഓർക്കുക. ശക്തിയും ബലവും നൽകാൻ കഴിവുള്ളവൻ അവൻ മാത്രമാണ്. അവിടെ മാത്രമേ നമുക്ക് സുരക്ഷിതത്വമുള്ളൂ. അവൻ നിങ്ങളെ കരങ്ങളിൽ വഹിച്ചുകൊള്ളും.

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply