കവിത: ആരാധ്യൻ | ഷൈൻ കടമക്കുടി

അദ്വിതീയൻ ക്രിസ്തു
തൻ മക്കളെ പോറ്റുന്നുറപ്പിനാലതു – തൻ വചനത്താൽ, തൻ വാക്കിനാൽ

Download Our Android App | iOS App

പരർ മുറ്റുമായ് മാറി നിൽക്കുകിലുറ്റു സ്നേഹമായ് ചാരെ നിൽക്കുന്ന ദേവാധിദേവനായാരുളീയുലകിൽ

post watermark60x60

കലശലായ് കഷ്ടത വന്നീടുമി ജീവിത സാഗര വീഥിയതിൽ –
തൻ മക്കൾക്കാശ്വാസ വചനങ്ങളോതുവാൻ
നിർന്നിമേഷനായരികിൽ നിൽപ്പു

ധീരപ്രജ്ഞനാമെൻ യേശുനാഥൻ –
താനുരവം കാട്ടീയുകിൽ തൻ ജീവിതത്തിൽ
കുറയുകയില്ലതന്നുപവികളബ്ധികളാംകണക്കെ

നിരഞ്ജനമാം തൻ വാക്കുകളെന്നും ഞാൻ ധ്യാനിക്കുകിലാനന്ദമേറിടുന്നു
എൻ സദനം വിട്ടു ഞാൻ പോയിടുമേ
തൻ വരവിലാനന്ദ കൂട്ടരുമായ്.

വാക്കുകൾ – അർത്ഥം

അദ്വിതീയൻ – ഏറ്റവും ശ്രേഷ്ഠൻ

പരർ – മറ്റുള്ളവർ

കലശലായ – വളരെ കൂടുതൽ

ധീരപ്രജ്ഞൻ – ധൈര്യവും അറിവും ഉള്ളവൻ

നിർന്നിമേഷൻ – കണ്ണുചിമ്മാത്തവൻ

ഉരവം – ശക്തി

ഉപവി – സ്നേഹം

അബ്ധി – സമുദ്രം

നിരഞ്ജനം – നിർമലം

സദനം – ഭവനം

ഷൈൻ കടമക്കുടി

-ADVERTISEMENT-

You might also like
Comments
Loading...