കവിത: അബ്രഹാമിൻ സുതൻ | രാജൻ പെണ്ണുക്കര, മുംബൈ

ഒരിക്കലവൻ കടന്നുപോയ്
യെരിഹൊവിൻ വീഥിയതിൽ
കുള്ളനാം ധനികനിൽ
ജനിച്ചു കുഞ്ഞുമോഹമുള്ളിൽ
തന്നരുമനാഥനെ
ഒരുനോക്കുകാണുവാൻ

വിഫലമായി തീർന്നുപോയി
തൻ പ്രയത്നങ്ങളെല്ലാം
തടസ്സമായി നിന്നതോ
ഒരുകൂട്ടം ജനങ്ങളും..

അടക്കുവാനാവതല്ലേയുള്ളിൽ
ഹൃദയവാഞ്ചയാം തിരകൾ
ശമിക്കുന്നില്ലവനിൻ
ആത്മദാഹമൊട്ടുമേ..
ആരവനെ തടഞ്ഞിടും
തൻഹൃത്തിൻ നിശ്ചയം
വലിഞ്ഞവൻ കേറിതോ
കാട്ടത്തിമേൽതന്നേ..
കാതോർത്തോളിച്ചിരുന്നവൻ
യേശുനാഥന്റെ കാലൊച്ച
കേൾക്കാൻ.

തീഷ്ണമാം കണ്ണുള്ളവൻ
എത്തിയതിൻ കീഴിലായ്…..
തൻ ദിവ്യദൃഷ്ടികൾക്ക്
മറഞ്ഞിരിക്കാനാവുമോലേശവും
ക്ഷണത്തിലല്ലോ ഉയർന്നത്
അവൻ കണ്ണുകൾ മേളിലായ്
ഉടനവൻ വിളിച്ചതോ
സക്കായിൻ പേരിനാൽ..

തൻപേര് കേട്ടതാൽ
ആശ്ചര്യഭരിതനായവൻ
പരിസരം മറന്നുപ്പോയി….
ശീഘ്രമായി വന്നിടൂ
ഞാനിന്നു പാർത്തിടും
നിൻക്കൂടെ വസതിയിൽ……
യേശുരാജൻ മുൻപിലവൻ
നിന്നുപോയി നമ്രശിരസ്ക്കനായ്….
കണ്ടവരിൽ ചിലർ
പിറുപിറുത്തു പരസ്പരം…..
പാപിയിൻ ഭവനത്തിൽ
പോകുന്നോരിവനാർ…

നുരപോലെ പൊങ്ങിയല്ലോ
കുറ്റബോധം ഉള്ളിലായ്..
മെല്ലെയവൻ ഓതിയതോ
നാലുമടങ്ങു കൊടുത്തിടാം
ചതിവായിട്ടുള്ളതെല്ലാം.
അന്നവിടെ മുഴങ്ങിയല്ലോ
ഇവനും അബ്രഹാമിൻ സുതൻ …

രാജൻ പെണ്ണുക്കര, മുംബൈ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.