ചെറു ചിന്ത: അധിക ഫലം | ജിജി പ്രമോദ് കോന്നി

യോഹന്നാൻ15:2 “എന്നിൽ കായ്ക്കാത്ത കൊമ്പ് ഒക്കെയും അവൻ നീക്കിക്കളയുന്നു.കായ്ക്കുന്നത് ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന് ചെത്തി വെടിപ്പാക്കുന്നു”.

ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സത്യമുണ്ട്..കായ്ക്കുന്ന കൊമ്പ് ഒക്കെയും അധികം ഫലം കായ്ക്കുവാൻ വേണ്ടി ചെത്തി വെടിപ്പാക്കി കൊണ്ടേ ഇരിക്കും..
ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ പ്രതികൂലമായ സഹചര്യങ്ങൾ കടന്നു വരുമ്പോൾ ഓർക്കുക നമ്മിൽ നിന്ന് അധികം ഫലം ദൈവം ആഗ്രഹിക്കുന്നു, അത് നമ്മിൽ നിന്നും ലഭിക്കും എന്ന് കർത്താവ് വിശ്വസിക്കുന്നു.
ചില വേർപെടുത്തലുകളും,ചില വേർ പിരിയലുകളും നല്ലതിനാണ്. മുട്ടയുടെ തോടിന്റെ ഉള്ളിൽ നിന്നും പുറത്തുവന്നെങ്കിൽ മാത്രമേ ആ കൊഴികുഞ്ഞിന്റെ ജീവന് ഒരു പൂർണ്ണത ഉണ്ടാകുന്നുള്ളൂ.അത്‌ പോലെ അമ്മയുടെ ഉദരത്തിൽ നിന്നും പുറത്തു വന്ന് പൊക്കിൾക്കൊടി മുറിച്ചു മാറ്റുമ്പോൾ മാത്രമാണ് ഒരു കുഞ്ഞ് ഈ ഭൂമിയിലെ തന്റെ ജീവിതം ആരംഭിക്കുന്നത്.
ചിപ്പിയ്ക്കുള്ളിൽ ഇരിക്കുന്ന കാലത്തോളം മുത്തിന്റെ ഭംഗി ആർക്കും ആസ്വദിക്കാൻ കഴിയില്ല..അതു പോലെ നമ്മുടെ ജീവിതത്തിൽ നാം ഉണ്ടാക്കി വെച്ചിരിക്കുന്ന ചില പുറം ചട്ടകൾ ഉണ്ട്..അത് ഒരു പക്ഷേ വ്യക്തി ബന്ധങ്ങൾ ആകാം.,നമ്മുടെ ചിന്തകൾ ആകാം.
നമ്മുടെ ജീവിതത്തിൽ ഓരോ ഘട്ടത്തിലും അനേക പ്രതിസന്ധികൾ നേരിടേണ്ടി വരും അപ്പോൾ തളർന്നു പോകാതെ ദൈവത്തിൽ പൂർണ്ണ ആശ്രയം വെച്ചുകൊണ്ട്
നമ്മുടെ ചിന്തകളെയും നിനവുകളെയും നന്നായി അറിയുന്ന കർത്താവിന്റെ കരത്തിൽ നമ്മേ ഏല്പിച്ചു കൊടുക്കുകയും ചെയ്യുമ്പോൾ അവൻ നമ്മെ അധിക ഫലം കായ്പാൻ യോഗ്യരാക്കി മാറ്റും നിശ്‌ചയം.

ജിജി പ്രമോദ് കോന്നി

-Advertisement-

You might also like
Comments
Loading...