കവിത: എന്നിൽ വസിക്കുന്ന ഈശൻ | ബെന്നി ജി മണലി കുവൈറ്റ്

ഉന്നതനായവൻ ഉയരത്തിൽ വാണവൻ
ഈ മണ്ണിൽ മർത്യനായി വന്നിറങ്ങി
പാപിയാം എന്നുടെ പാപത്തെ പോക്കുവാൻ
മർത്യനായ് വിണ്ണി ടം വീട്ടീ മണ്ണിൽ ഇറങ്ങി വന്നു

Download Our Android App | iOS App

മോശക്ക് മുള്പടര്പ്പിലാഗ്നിയായ് വന്നവൻ
കല്ലിന്മേൽ കല്പന നല്കിയതാം ദേവൻ
എൻ ഹൃദയ മാംസാപലകയിൽ
വചനമായി എന്നിൽ വന്നു ചേർന്നു

post watermark60x60

ആണ്ടിന്മേൽ ആണ്ടു കർമ്മ ബലി ഏറെ നൽകി ഞാൻ
എങ്കിലും പാപം, ഹോ പാപി ഞാൻ , പിന്നെയും പാപിയായി
യാഗങ്ങൾക്കമ്പെ നീ നിൻ മുഖം മറച്ചു നീ അന്ന്
എങ്കിലും നിൻ വാസം എൻ ഹൃദയത്തിൽ ഇന്ന്

പച്ച മരത്തിൽ മൂന്നാണിയാൽ ഞാൻ നിന്നെ
നിഷ്കരുണം തറച്ചു നഗ്നായി പിന്നെ തുളച്ചു ആ മേനി
മരണത്തെ തോൽപ്പിച്ച് കല്ലറ വിട്ടു നീ
ആത്മാവായ് എന്നിൽ പറന്നിറങ്ങി.

ബെന്നി ജി മണലി കുവൈറ്റ്

-ADVERTISEMENT-

You might also like
Comments
Loading...