പാസ്റ്റർ രാജീവ്‌ ജോണിന് അന്നമിത്ര പുരസ്‌കാരം

കോട്ടയം: പെന്തകോസ്തൽ കൌൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജില്ല പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാടിനു നൽകി ആദരിച്ചു. കോവിഡ് ലോക്ക് ഡൗൺ ആരംഭിച്ചതു മുതൽ (മാർച്ച്‌ 22) ആരംഭിച്ച തെരുവോര ഭക്ഷണ വിതരണം 200 ദിവസങ്ങൾ പിന്നിട്ടതിന് ആയിരുന്നു ആദരം. അസംബ്ലിസ് ഓഫ് ഗോഡ് ഒളശ്ശ റെവലേഷൻ സഭയുടെ പാസ്റ്റർ ആണ് രാജീവ്‌ ജോൺ. 2020 ഒക്ടോബർ 19 ആം തിയതി വൈകുന്നേരം 3 മണി മുതൽ 6 മണി വരെ കറുകച്ചാൽ ഹോം ഓഫ് ജോയ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പുരസ്‌കാരം യോഗം പി സി ഐ നാഷണൽ പ്രസിഡന്റ് ശ്രീ എൻ. എം. രാജൂ ഉത്ഘാടനം ചെയ്തു, കോട്ടയം ജില്ലാ പ്രസിഡന്റ് പാസ്റ്റർ. പി എ ജെയിംസ് അദ്ധ്യക്ഷൻ ആയിരുന്നു. ജില്ലാ രക്ഷധികാരി പാസ്റ്റർ എബ്രഹാം ജോൺ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പാസ്റ്റർ ടി. വി തോമസ് അനുഗ്രഹ പ്രാർത്ഥന നടത്തി. നാഷണൽ കൌൺസിൽ അംഗം പാസ്റ്റർ കെ ഒ ജോൺസൻ അനുമോദന പ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷാജി മാലം പുരസ്‌കാര അവതരണപ്രഭാഷണം ചെയ്തു. പാസ്റ്റർമാരായ ഷാജി ചിങ്ങവനം, ജോൺ വർഗീസ്, ബിനോയ്‌ ചാക്കോ, സാജു ജോൺ,ബിജു ഉള്ളട്ടിൽ സുവിശേഷകന്മാരായ ജോസഫ് എബ്രഹാം, മാത്യു പാമ്പാടി എന്നിവർ ആശംസകൾ അറിയിച്ചു.

post watermark60x60

സഭയിലെ 7 ളം വരുന്ന ചെറുപ്പക്കാരെയും കൂട്ടി നടത്തുന്ന ഈ പുണ്യ കർമം ഇന്നും തുടരുന്നു എന്നത് അഭിനന്ദനർഹമാണ്. കോട്ടയം പട്ടണത്തിലെ മാറാ രോഗികൾ,മാനസിക അസുഖം ബാധിച്ചവർ, ജോലി നഷ്ടപെട്ടു വഴിയിൽ ആയവർ, വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടവർ, തുടങ്ങി നിരവധി ആളുകളെ ദിനവും അത്താഴം നൽകി പോറ്റുന്നു . അതിൽ സ്ത്രീകളും വൃദ്ധരും ഉൾപ്പെടുന്നു. ഭക്ഷണതോടൊപ്പം മരുന്ന്, വസ്ത്രം, പുതപ്പ്, ചെരുപ്പ്, പാത്രം,തുടങ്ങിയ സഹായങ്ങളും നൽകി വരുന്നു. അവർക്ക് പ്രാഥമിക ആവശ്യങ്ങൾ ആയ മുടി വെട്ടൽ, ബ്രഷ്, പേസ്റ്റ്, തുടങ്ങിയ കാര്യദികൾക്ക് പണവും നൽകാറുണ്ട്. മാരകമായ അസുഖം ബാധിച്ചവർ, രാത്രി ഉറക്കം ഇല്ലാത്തവർ, അസഹനീയം ആയ വേദനയുള്ള മുറിവ് ഉള്ളവർ, കുടുംബ പ്രശ്നം കൊണ്ട് തെരുവിൽ ആയവർ തുടങ്ങി നിരവധി പ്രശ്നം ഉള്ളവർ പ്രാർത്ഥനക്കായ് പാസ്റ്റർ രാജീവിന്റെ അടുക്കൽ എത്തുകയും, അദ്ദേഹത്തിന്റെ പ്രാർത്ഥന നിമിത്തം വിടുതൽ കിട്ടുകയും ഇപ്പോൾ ഒരു പ്രയർ സെൽ തന്നെ യാച്ചകരുടെ ഇടയിൽ തുടങ്ങി എന്നതും ഒരു അഭിമാനം ആണ്.കോട്ടയം പട്ടണത്തിലെ തെരുവിന്റെ മക്കളുടെ സംരക്ഷകൻ ആയി പാസ്റ്റർ രാജീവ്‌ ജോൺ മാറുന്നു. കൊറോണ കാലം കഴിയുമ്പോൾ ഒരു കോട്ടയം പട്ടണത്തിൽ അഗതികൾക്ക് ഒരു ആരാധന ആലയം തുടങ്ങണം എന്ന് മറുപടി പ്രസംഗത്തിൽ പാസ്റ്റർ രാജീവ്‌ ജോൺ പറഞ്ഞു.

-ADVERTISEMENT-

You might also like