ഹെല്‍ത്ത്‌ ടിപ്സ്: മുട്ടുവേദനയ്‌ക്ക്‌ മഞ്ഞൾ ഫലപ്രദം | ഡൈബി സ്റ്റാന്‍ലി

മഞ്ഞൾ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് എന്ന് നമുക്കറിയാം. മഞ്ഞളിലടങ്ങിയ കുർക്കുമിൻ, റൂമറ്റോയിഡ് ആർത്രൈറ്റിസ്, ഹൃദ്രോഗം, കാൻസർ  മുതലായ നിരവധി രോഗങ്ങളെ തടയും. കാൽ മുട്ടിനുണ്ടാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് മൂലമുള്ള വേദന കുറയ്ക്കാൻ മഞ്ഞൾ സപ്ലിമെന്റിനു  കഴിയും എന്ന് പഠനം. കാൽമുട്ടിലെ ഓസ്റ്റിയോ ആർത്രൈറ്റിസ് ബാധിച്ച രോഗികളിൽ മഞ്ഞൾ സത്ത് ഫലപ്രദമാണെന്ന് തെളിഞ്ഞു. ഓസ്ട്രേലിയയിലെ ടാസ്മാനിയ  സർവകലാശാലാഗവേഷകർ, മുട്ടിന്റെ സന്ധികളിലുള്ള വീക്കം, മുട്ടിനുണ്ടാകുന്ന സന്ധിവാതം ഇവ ബാധിച്ച 70 രോഗികളിൽ പഠനം നടത്തി. മഞ്ഞൾ സത്ത് അടങ്ങിയ ക്യാപ്സൂളും  ഡമ്മി ഗുളികകളും മൂന്നുമാസക്കാലം  നൽകി.
ഡമ്മി ഗുളിക കഴിച്ച ഗ്രൂപ്പിനെ അപേക്ഷിച്ച് മഞ്ഞൾ സപ്ലിമെന്റ് ചേർന്ന ഗുളിക  കഴിച്ച രോഗികൾക്ക് വേദന കുറഞ്ഞതായും കണ്ടു. മഞ്ഞൾ സത്ത്  ഉപയോഗിച്ചവർ വേദനസംഹാരികൾ വളരെ കുറച്ചു മാത്രമേ  ഉപയോഗിച്ചുള്ളൂ എന്നും അനാലിസിസ് ഓഫ് ഇന്റേണൽ  മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
മഞ്ഞളിന്റെ മറ്റ്  ഗുണങ്ങൾ ;

* ആയിരക്കണക്കിന് വർഷങ്ങളായി മഞ്ഞൾ ഇന്ത്യയിൽ മരുന്നായി ഉപയോഗിച്ച് വരുന്നു. ആന്റി ഇൻഫ്ളമേറ്ററി ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ഉള്ള മഞ്ഞൾ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു  സൂപ്പർ ഫുഡ് കൂടിയാണ്.

* മഞ്ഞളിന്റെ ഔഷധഗുണങ്ങളും ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു.

*മഞ്ഞളിലെ കുർക്കുമിൻ ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

* സ്തനാർബുദം, കരളിലെ കാൻസർ, കോളറെക്ടൽ കാൻസർ തുടങ്ങിയ  കാൻസറുകളെ  തടയാൻ കുർക്കുമിൻ സഹായിക്കും. ആന്റി ഇൻഫ്ളമേറ്ററി  ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ആണിതിനു കാരണം.

* തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ഡൈബി സ്റ്റാന്‍ലി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.