ആരോഗ്യം : ശരീരത്തില്‍ സിങ്കിന്റെ അളവ് കുറഞ്ഞാല്‍ | ഡൈബി ഏലിയാസ്

നമ്മളുടെ ശരീരത്തിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ശരീരത്തില്‍ സിങ്ക് കൃത്യമായി വേണ്ടത് അനിവാര്യമാണ്. നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അതുപോലെ ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുന്നതിനും കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഞരമ്പുകളുടെ ആരോഗ്യത്തിനും സിങ്ക് അനിവാര്യമാണ്. സിങ്ക് ശരീരത്തില്‍ കുറഞ്ഞാല്‍ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും. സിങ്ക് കുറഞ്ഞാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

*രോഗ പ്രതിരോധ ശേഷി കുറയുക*

നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കാന്‍ വിറ്റമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ മാത്രം കഴിച്ചാല്‍ പോര. നല്ലപോലെ സിങ്ക് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കേണ്ടതും അനിവാര്യമാണ്. സിങ്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന കോശങ്ങളുടെ ഉല്‍പാദനത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ അണുക്കള്‍ക്കെതിരെ ശരീരത്തില്‍ പ്രതിരോധം തീര്‍ക്കാനും ഇത് സഹായിക്കുന്നു. അതിനാല്‍, സിങ്ക് ശരീരത്തില്‍ അനിവാര്യം തന്നെ. സിങ്ക് കുറഞ്ഞാല്‍ നിങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.

*​ചര്‍മ്മ പ്രശ്‌നങ്ങള്‍​*

ശരീരത്തില്‍ സിങ്ക് കുറഞ്ഞാല്‍ അത് ചര്‍മ്മ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ചര്‍മ്മത്തില്‍ മുറിവുകള്‍ ഉണ്ടായാല്‍ അല്ലെങ്കില്‍ ചര്‍മ്മത്തില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത് സിങ്കാണ്. എന്നാല്‍, സിങ്ക് കുറയുന്നതോടെ പലവിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉടലെടുക്കുന്നു. പ്രത്യേകിച്ച് മുഖത്ത് അമിതമായി മുഖക്കുരു പ്രത്യക്ഷപ്പെടുന്നതിന് ഇത് കാരണമാകുന്നുണ്ട്. അതുപോലെ, എക്‌സിമ പോലെയുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉടലെടുക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. അതുപോലെ ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍ വേഗത്തില്‍ മാറാതെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ശരീത്തില്‍ സിങ്ക് കുറവാണ് എന്നാണ്.

*മുടി കൊഴിച്ചില്‍​*

​ ശരീരത്തില്‍ സിങ്ക് കുറഞ്ഞാല്‍ ഏറ്റവും ആദ്യം കാണുന്ന ലക്ഷണങ്ങളില്‍ ഒന്ന് മുടി കൊഴിച്ചിലാണ്. മുടി നല്ലപോലെ കൊഴിയാന്‍ ആരംഭിക്കും. നിങ്ങള്‍ക്ക് പ്രത്യേകിച്ച് തൈറോയ്ഡ് പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ പിസിഒഡി എന്നീ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും നിങ്ങളില്‍ അമിതമായി മുടി കൊഴിച്ചില്‍ കാണപ്പെടുന്നുണ്ടെങ്കിില്‍ തീര്‍ച്ചയായും സിങ്ക് ശരീരത്തില്‍ കുറവാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഇത് മുടി കൊഴിച്ചിലിലേയ്ക്ക് മാത്രമല്ല, മുടി വളരാതിരിക്കാനും മുടിയുടെ കട്ടി കുറയാനും സ്ത്രീകളിലും പുരുഷന്മാരിലും കഷണ്ടി പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിനും ഇത് കാണമാകുന്നു. അതിനാല്‍, മുടി കൊഴിഞ്ഞ് പുതിയ മുടി വരാതിരിക്കുന്ന അവസ്ഥ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് സിങ്കിന്റെ കുറവ് ഉണ്ടോ എന്ന് പരിശോധിക്കുക.

*​രുചിയും മണവും നഷ്ടപ്പെടുക​*

നമ്മള്‍ ആഹാരം കഴിക്കുമ്പോള്‍ നമ്മളുടെ നാവിന് നല്ല രുചിയും അതുപോലെ ആഹാരത്തിന്റെ മണവും നമ്മള്‍ക്ക് കൃത്യമായി ആസ്വദിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നമ്മളുടെ ശരീരത്തില്‍ സിങ്ക് ഉണ്ടെന്നാണ്. എന്നാല്‍, അസുഖങ്ങള്‍ ഇല്ലാതിരിക്കുന്ന അവസരത്തിലും നിങ്ങള്‍ക്ക് രുചിയും മണവും നഷ്ടപ്പെടുന്നതായി തോന്നുന്നുണ്ടെങ്കില്‍ സിങ്ക് കുറവാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്.

*​ദഹന പ്രശ്‌നങ്ങള്‍​*

​ പലരും  ദഹന പ്രശ്‌നങ്ങള്‍ വന്നാല്‍, അത് ആഹാരം കഴിച്ചതിന്റെ പ്രശ്‌നമായി കണക്കാക്കും. അത് എന്തെങ്കിലും പോഷകത്തിന്റെ കുറവ് മൂലമാണോ വന്നത് എന്ന് പലരും ശ്രദ്ധിക്കാറില്ല. നമ്മളുടെ ദഹന വ്യവസ്ഥ കൃത്യമായി നടക്കണമെങ്കില്‍ അതിന് സിങ്ക് അനിവാര്യമാണ്. എന്നാല്‍, സിങ്ക് ശരീരത്തില്‍ കുറയുമ്പോള്‍ ഇത് ദഹന വ്യവസ്ഥ താറുമാറാക്കുന്നു. അതിനാല്‍ തന്നെ നിങ്ങളില്‍ സിങ്ക് കുറഞ്ഞാല്‍ വയറിളക്കം, മലബന്ധം അതുപോലെ അസിഡിറ്റി പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉടലെടുക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്.

*​ഉർജ്ജം കുറയുന്നു​*

നമ്മള്‍ക്ക് ഒരു ദിവസം നല്ല ആക്ടീവ് ആയിരിക്കണമെങ്കില്‍ അതിന് നമ്മളുടെ ശരീരത്തില്‍ വേണ്ടത്ര ഊർജ്ജം വേണം. എനര്‍ജി ഇല്ലെങ്കില്‍ നമ്മള്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ സാധിക്കില്ല. ഇതെല്ലാം കാരണം സിങ്കാണ്. നമ്മളുടെ ശരീരത്തില്‍ സിങ്ക് കുറഞ്ഞാല്‍ അത് മെറ്റബോളിസത്തെ ബാധിക്കുന്നു. അതുപോലെ നമ്മളുടെ ശരീരത്തില്‍ എത്തുന്ന കാര്‍ബ്‌സ്, ഫാറ്റ് എന്നിവയെല്ലാം തന്നെ ബാധിക്കുന്നുണ്ട്. അതിനാല്‍, നിങ്ങള്‍ കൃത്യമായി ആഹാരം കഴിച്ചിട്ടും നിങ്ങള്‍ക്ക് അമിതമായി ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ അത് സിങ്ക് ശരീരത്തില്‍ കുറഞ്ഞതാകാം.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഇതിനു അത്യധികം പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് നമ്മുടെ രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതും ശരീരകലകളെ വളർത്തുകയും നന്നാക്കുകയും ചെയ്യുന്ന ഒരു പ്രധാന ധാതുവായ സിങ്കിനെക്കുറിച്ച് നമ്മൾ സംസാരിക്കേണ്ടത്. രസകരമെന്നു പറയട്ടെ, നമ്മുടെ ശരീരം സിങ്ക് സംഭരിക്കുന്നില്ല, അതിനാൽ ഞങ്ങൾ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ദിവസവും സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ആവശ്യത്തിന് കഴിക്കേണ്ടതുണ്ട്. പുരുഷന്മാർക്ക് ശുപാർശ ചെയ്യുന്ന പ്രതിദിന സിങ്ക് ആവശ്യകത 11 മില്ലിഗ്രാം ആണ്, ഞങ്ങൾക്ക് സ്ത്രീകൾക്ക് 8 മില്ലിഗ്രാം ആവശ്യമാണ് എന്നാണ് കേൾക്കപ്പെടുന്നത്.

ചെറുപയർ, പയർ, ബീൻസ് എന്നിവയെല്ലാം ഗണ്യമായ അളവിൽ സിങ്ക് അടങ്ങിയ പയർവർഗ്ഗങ്ങളാണ്. 100 ഗ്രാം വേവിച്ച പയർ പോലും ഈ അവശ്യ ധാതുക്കളുടെ ദൈനംദിന മൂല്യത്തിന്റെ 12% അടങ്ങിയിട്ടുണ്ട്.

സിങ്ക് സസ്യ സ്രോതസ്സുകൾ ചൂടാക്കുകയോ മുളപ്പിക്കുകയോ കുതിർക്കുകയോ പുളിപ്പിക്കുകയോ ചെയ്യുന്നത് ഈ ധാതുക്കളുടെ ശക്തി വർദ്ധിപ്പിക്കും. കൂടാതെ ഒരു പിടി കശുവണ്ടി, ബദാം, നിലക്കടല, അല്ലെങ്കിൽ പൈൻ നട്‌സ് ഇവ ധാതുക്കളുടെ ഏറ്റവും കലഹമില്ലാത്ത സ്രോതസ്സുകളിൽ ഒന്നാണ്, സിങ്ക് മാത്രമല്ല, ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യകരമായ പോഷകങ്ങളും ഇതിൽ വാഗ്ദാനം ചെയ്യുന്നു.ഡ്രൈ ഫ്രൂട്ട്‌സ് അല്ലെങ്കിൽ സിങ്കിന്റെ ഏറ്റവും ഉയർന്ന നട്ട് ആണ് നിങ്ങൾ തിരയുന്നതെങ്കിൽ, കശുവണ്ടി നല്ലൊരു തിരഞ്ഞെടുപ്പാണ്. കൂടാതെ കൂൺ, വിത്തുകൾ, നന്നായി വേവിച്ച മാംസം, ഇവ എല്ലാം സിങ്ക് സ്രോതസുകളിൽ ഉൾപ്പെടുന്നു.

ഡൈബി ഏലിയാസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.