ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ സ്പെഷ്യൽ മീറ്റിങ് നവംബർ 26 വ്യാഴാഴ്ച മുതൽ 29 ഞായറാഴ്ച വരെ സഭ ആസ്ഥാനമായ ചെന്നൈ ഇരുമ്പല്ലിയൂരിൽ നടക്കും.
സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് ഈ വർഷം 18 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ള അവിവാഹിതരായ യുവതി – യുവാക്കളും മുൻ വർഷങ്ങളിൽ ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും ചെന്നൈയിലെ യുവജന ക്യാമ്പിൽ പങ്കെടുത്തവർക്കുമാണ് ക്രമീകരിച്ചിരിക്കുന്നത്.
നവംബർ 26 ന് രാവിലെ 10 മണിക്ക് പ്രാരംഭയോഗം ആരംഭിക്കും തുടർന്ന് നവംബർ 29 ന് വിശുദ്ധ സഭായോഗത്തോടെ സമാപിക്കും.
നവംബർ 14 ന് എല്ലാ റ്റിപിഎം സഭകളിലും യോഗത്തിന്റെ അനുഗ്രഹത്തിനായി പ്രത്യേക ഉപവാസ പ്രാർത്ഥന നടക്കും.
Download Our Android App | iOS App
സണ്ടേസ്കൂൾ അധ്യാപകരും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് ക്രമീകരണങ്ങൾ ഒരുക്കും. സ്പെഷ്യൽ മീറ്റിങ്ങിന് പങ്കെടുക്കാൻ താൽപ്പര്യം ഉള്ള യുവജനങ്ങൾ ഒക്ടോബർ 25 ന് മുൻപ് സഭാശുശ്രൂഷകരുമായി ബന്ധപ്പെടുക. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.