ലേഖനം: മാറ്റത്തിന്റെ കാറ്റു വീശുമോ? | പാസ്റ്റർ കെ.എം.ജേക്കബ്, കൊച്ചറ

വേർപ്പെട്ട സമൂഹം മാറ്റത്തിന്റെ വക്താക്കളാകണം.മത്സര്യവും സംഘർഷപൂരിതവും നിറഞ്ഞ മേഖലയായി ആത്മീക ഗോളം മാറിക്കൊണ്ടിരിക്കുന്നു. ആത്മീകത്തിൽ കടന്നു കൂടിയ കൺസ്യൂ മറിസത്തിന്റെ കാടത്തം.(കടന്നു കയറിയ കച്ചവടത്തിന്റെ അതിതാല്പര്യം)തന്നെയാവാം ആത്മീയ ഗോളത്തിലെ തകർച്ചയുടെ മൂലക്കല്ല്. മുൻനിര ഇതിന്റെ സ്വീകാരിത ബലപ്പെടുത്തുമ്പോൾ ഇവിടെ ബലിയാടുകൾ ആകുന്നത് പിന്‍നിരയിലെ നിഷ്കളങ്കരും നിർമ്മലരുമായ ജീവിതം കെട്ടിപ്പടുക്കാനാഗ്രഹിക്കുന്നതുമായ ഒരു ന്യൂനപക്ഷമാണ്.
സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഓളങ്ങളിൽ തുള്ളി കളിക്കേണ്ട മനസ്സാകുന്ന ചെറുവഞ്ചി പലപ്പോഴും ചോദ്യങ്ങളുടെ ഭാരം മേറുന്നതു കൊണ്ട് തകിടം മറിയുകയാണ്. കാലാന്തരത്തിലെ വളർച്ചയും മാനസ്സാന്തരവും വെറും സമസ്യയായി തുടരുന്നു.കേരള പെന്തക്കോസ്തു സമൂഹം നൂറിന്റെ അക്കം പിന്തള്ളുമ്പോൾ ഇതില്‍ എത്ര ശതമാനം നമ്മുടെ ആത്മീക വളർച്ച ഉണ്ടന്നു ഒന്നു വിലയിരുത്തുന്നത് നല്ലതാണ്. യേശു വിതയുടെ ഉപമയിൽ പറഞ്ഞത് നൂറു,അറുപതു,മുപ്പതു നല്ല വിത്തു വിതച്ചു സസന്തോഷം സ്വീകരിച്ച വിണ്ണിൽ നിന്നു വീണുകിട്ടിയ മണ്ണിനെ ഇന്നു എന്ത് പാദുർഭവിച്ചു .ഈ യാനം ശുഭകരമല്ല.ആത്മീകത്തിലെ അംശുവിനു സ്വച്ഛദന്തം വിഹരിക്കുവാൻ വിലങ്ങു പാണ്ടങ്ങളായി നിൽക്കുന്നു ഇതൊക്കെ ഇതിനെ ആത്മീകത്തിന്റ ദ്വീനത്വം എന്നു വിശേഷിപ്പിക്കാം.

ഓരോ വ്യക്തികളുടെയും സമൂഹത്തിന്റെയും പരാജയത്തിൽ നിന്നും ഊർജ്ജം ഊറ്റി വിജയത്തെ പുണർന്നവരാണ് നമുക്കു ചുറ്റും മാതൃകകളായി വിളങ്ങുന്നത്. ചെറിയ ചെറിയ പരാജയങ്ങളിൽ ഇടറി വീഴുന്ന ഇളം മനസ്സുകൾക്കു താങ്ങാനും പ്രചോദനം നൽകാനും മുൻ നിരയിക്കു പാകപ്പെടുത്തിയ ചിത്തം ഉണ്ടാകണം അതുകൊണ്ടു അവരവര് ഇഷ്ടപ്പെടുന്നതെല്ലാം ചെയ്യാൻ അനുവദിക്കണം എന്നില്ല. ഒരു പരുതിവരെ പാരമ്പര്യത്തിന്റെ വരമ്പുകള്ക്ക് ഒരു പുകമറ സൃഷിടിച്ചതല്ലാതെ ഉൾക്കാമ്പുകൾക്ക് ഒന്നും തന്നെ സംഭവിച്ചിട്ടില്ല.അതു ശെരിയല്ലെ?
അജന്റെ നയനരെശ്മികളുടെ മുമ്പിൽ മുൻപിൻ നിരകളില്ല.അവന്റെ മുമ്പിൽ എല്ലാം നഗ്നവും മലർന്നതുമായി കിടക്കുന്നു.

പാസ്റ്റർ കെ.എം.ജേക്കബ്, കൊച്ചറ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.