ചെറുചിന്ത: നിങ്ങൾക്ക് സമാധാനം | ദീന ജയിംസ്, ആഗ്ര

യഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരുന്ന ശിഷ്യൻമാരുടെ നടുവിൽ യേശു നിന്നുകൊണ്ട് “നിങ്ങൾക്ക് സമാധാനം “എന്ന് അവരോട് പറഞ്ഞു. (യോഹന്നാൻ 20:19)വലയും പടകുമൊക്ക ഉപേക്ഷിച്ചു ഗുരുനാഥന്റെ വാക്കു കേട്ടു ഇറങ്ങിതിരിച്ചു. വളരെ സന്തോഷത്തിന്റെ ദിനങ്ങൾ ആയിരുന്നു അരുമനാഥനുമൊരുമിച്ച്…പെട്ടന്നാണ് എല്ലാം മാറിമറിഞ്ഞത്. യേശുവിന്റെ ക്രൂശുമരണം വലിയ ആഘാതമാണ് ശിഷ്യന്മാരിൽഉണ്ടാക്കിയത്.പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു. ഇപ്പോഴിതാ, നേരത്തെഓർമിപ്പിച്ചിരുന്നതുപോലെ തന്റെ പിതാവിന്റെ അടുക്കലേയ്ക്ക് കരേറി പോകുന്നു. ഇനിയെങ്ങനെ മുന്നോട്ട് എന്ന വലിയ ചിന്താഭാരം ശിഷ്യന്മാരെ അലട്ടി.വിട്ടെറിഞ്ഞിട്ട് വന്ന വലയും പടകും വീണ്ടും മാടിവിളിക്കുന്നപോലെ… മാത്രമല്ല യേശുവിനെ കൊല്ലാൻ മടിക്കാതിരുന്ന യഹൂദന്മാർ തങ്ങളെയും കൊല്ലുമെന്ന ഭീതിയും. ആകെഭയപ്പാടോടെയായിരുന്ന ശിഷ്യന്മാരുടെ നടുവിൽ യേശു ഇറങ്ങിവന്നു നിങ്ങൾക്ക് സമാധാനം എന്ന് പറഞ്ഞു. ഭയത്തിന്റെ, ഭീതിയുടെ നടുവിൽ ആയിരുന്നവർ അരുമനാഥനെ കണ്ടപ്പോൾ അവന്റെ സ്വരം കേട്ടപ്പോൾ സന്തോഷിച്ചു (യോഹന്നാൻ 20:20)

post watermark60x60

ഇന്ന് നാമായിരിക്കുന്ന സാഹചര്യങ്ങൾ ശിഷ്യന്മാരുടെതിൽ നിന്നും വ്യത്യസ്തമല്ല. സന്തോഷത്തോടെ വളരെ പ്രതീക്ഷകളോടെ കഴിഞ്ഞിരുന്ന സ്ഥിതികൾ തകിടംമറിയുവാൻ അധികസമയം വേണ്ടിവന്നില്ല. നമ്മിൽ പലരും എല്ലാം നഷ്ട്ടപെട്ടവരെ പോലെ, മരണഭീതിയുടെ നടുവിൽ ഇനിയെങ്ങനെ മുന്നോട്ട് പോകും എന്ന ആകുലചിന്തകൾപേറി കഴിയുന്നു. എന്നാൽ നമുക്കായി ഇറങ്ങിവന്ന് നമ്മെ സമാധാനം കൊണ്ട് നിറച്ചു സന്തോഷിപ്പിക്കുന്ന അരുമനാഥൻ നമ്മോട് കൂടെയുണ്ട്. നമ്മുടെ നാളെകളെ നന്നായി അറിയുന്നവൻ…. പ്രതിസന്ധികളെ നോക്കി ഭയപ്പെടേണ്ട….. സമാധാനത്തിന്റെ ദൈവം കൂടെയുണ്ട്!!!!

ദീന ജയിംസ്.ആഗ്ര

-ADVERTISEMENT-

You might also like