ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ദ്വിദിന മാധ്യമ സെമിനാർ

നവി മുംബൈ : ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന മാധ്യമ സെമിനാർ ഒക്ടോബർ 26, 27 തീയതികളിൽ വൈകിട്ട്‌ 7 മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു. 26ന് വൈകിട്ട് പ്രിസിദ്ധ ക്രിസ്തീയ ചരിത്ര പണ്ഡിതനും, പ്രഭാഷകനുമായ ഡോക്ടർ ബാബു.കെ വർഗ്ഗീസ്സ്‌ – ” നവഭാരത സ്യഷ്ടി, വർത്തമാന ഭാവി വെല്ലുവിളികൾ” എന്ന വിഷയത്തെ ആധാരമാക്കി സെമിനാർ നയിക്കുന്നു. 27ന് വൈകിട്ട്  “ഭാരത പത്ര മാധ്യമങ്ങൾ -വികസനവും, പരിണാമവും” എന്ന വിഷയത്തിൽ ഡോക്ടർ മോഹൻദാസ്‌ വള്ളിക്കാവ് സെമിനാർ നയിക്കുന്നു. ക്രൈസ്തവ മാധ്യമ ലോകത്ത്‌ പ്രവർത്തിക്കുന്നവർക്കും, മാധ്യമ പ്രവർത്തനം തുടങ്ങുവാൻ ആഗ്രഹിക്കുന്ന ഏവർക്കും ഉപകാരപ്പെടുന്ന ഈ സെമിനാറിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്‌ മഹാരാഷ്ട്ര ചാപ്റ്ററുമായി ബന്ധപ്പെടുക.

-ADVERTISEMENT-

You might also like