“വിനയം ഉള്ളവനാണ് വിശ്വാസി” ക്രൈസ്തവ കൂട്ടായ്മ – റിവൈവ് 2020 സമാപിച്ചു

മസ്കറ്റ് : ദുഷ്പ്രവർത്തികൾക്കുള്ള ശിക്ഷ തൽക്ഷണം നടക്കാത്തതാണ് മനുഷ്യൻ ദോഷം ചെയ്യാൻ മുതിരുന്നത്. ‘നിങ്ങളിൽ ആർ എനിക്ക് പാപത്തെക്കുറിച്ചു ബോധ്യം വരുത്തും’ എന്ന ക്രിസ്തു പ്രഖ്യാപനത്തിന് വെല്ലുവിളി ഉയർത്താൻ പ്രബുദ്ധ ലോകത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ദൈവസാന്നിധ്യം തിരിച്ചറിഞ്ഞാൽ ഏതു പ്രഗത്ഭരും വിറയ്ക്കും. വിനയം ഉള്ളവനാണ് വിശ്വാസി. ക്രൈസ്തവ എഴുത്തുപുരയുടെ ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച കൺവൻഷനിൽ “ക്രിസ്തു പരമ യോഗ്യൻ” എന്ന പ്രമേയത്തിലൂടെ പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ പ്രസ്താവിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടന്ന ഓൺലൈൻ കൂട്ടായ്മയുടെ മുഖ്യപ്രഭാഷകനായിരുന്നു പാസ്റ്റർ ഷിബു തോമസ്.

 സമാപന ദിവസമായ ഇന്നലെ നടന്ന മീറ്റിംഗിൽ ഡോ. സാബു പോൾ അധ്യക്ഷനായിരുന്നു. പാസ്റ്റർ ഡിസേപിൾ (CFA സൂർ) ന്റെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിംഗിൽ കെ ഇ ഒമാന്റെ സംഗീത വിഭാഗം ആദ്യ സമയങ്ങളിൽ ആരാധനയ്ക്ക് നേതൃത്വം നൽകി. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രതിനിധികളായ ഡാർവിൻ വിൽസൺ, ജോൺസൺ വെടിക്കാട്ടിൽ, പാസ്റ്റർ ജോയ് എബ്രഹാം (OPA സലാല) എന്നിവർ ആശംസകൾ അറിയിച്ചു. മാത്യു റോയ് (CFA മസ്കറ്റ്), പാസ്റ്റർ ജോസ് ലൂക്കോസ് (NIC മസ്കറ്റ്) എന്നിവർ പ്രാർത്ഥിച്ചു.

   ക്രൈസ്തവ സംഗീതലോകത്തിന് പരിചിതനായ ഇവാ. എബിൻ അലക്സ് ആത്മീക ആരാധനയ്ക്ക് നേതൃത്വം നൽകി. തോമസ് ഫിലിപ്പ് നന്ദി രേഖപ്പെടുത്തി. പാസ്റ്റർ ചെറിയാൻ ചെക്കൊത്ത് (COG ഒമാൻ) സമാപന പ്രാർത്ഥന നടത്തി. ഒമാനിലെ ക്രൈസ്തവ സംഗമം  ലക്ഷ്യമിട്ട് നടത്തിയ കൂട്ടായ്മയുടെ വേദി സൂം പ്ലാറ്റ്ഫോം ആയിരുന്നു. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം ആയിരുന്നു ഉദ്ഘാടകൻ.

   വിവിധ സഭാംഗങ്ങളും, ശുശ്രൂഷകൻമാരും, ക്രൈസ്തവ എഴുത്തുപുര സഹകാരികളും ഉൾപ്പെടെ നിരവധിപേർ മീറ്റിംഗിൽ പങ്കെടുത്തു. കൂട്ടായ്മയുടെ ഭാഗമായവർക്ക് നന്ദി രേഖപ്പെടുത്തുന്നതായി ചാപ്റ്റർ പ്രതിനിധികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.