എം.ജി യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ പി.വൈ.പി.എ ആദരിച്ചു

കുമ്പനാട് : എം.ജി. യൂണിവേഴ്സിറ്റിയിൽ റാങ്ക് ജേതാക്കളായ അക്സ സജി, ഡിഫ്ന എൽസ ജോർജ്ജ് എന്നിവരെ സംസ്ഥാന പി.വൈ.പി.എ പ്രവർത്തകർ നേരിട്ടെത്തി അഭിനന്ദിച്ചു.

post watermark60x60

ഐ.പി.സി വാകത്താനം സഭയിലെ അക്സ സജി ബി.കോമിന് രണ്ടാം റാങ്കാണ് കരസ്ഥമാക്കിയത്.

സംസ്ഥാന പി.വൈ.പി.എ, സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവൽ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, ഐ.പി.സി സംസ്ഥാന കൗൺസിൽ & പ്രെസ്ബിറ്ററി അംഗവും കോട്ടയം സൗത്ത് സെന്റർ സെക്രട്ടറിയുമായ പാസ്റ്റർ സുധീർ വർഗീസ്, പി.വൈ.പി.എ സംസ്ഥാന ജനറൽ ജോയിന്റ് കോഡിനേറ്റർ ബിബിൻ കല്ലുങ്കൽ, കോട്ടയം മേഖല പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ഷാൻസ് ബേബി, സെക്രട്ടറി ജോഷി ജോസഫ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷിജോ, ട്രഷറർ എബി ചാക്കോ, പബ്ലിസിറ്റി കൺവീനർ ജെബിൻ ജെയിംസ്, ചങ്ങനാശ്ശേരി വെസ്റ്റ് സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജെറി പൂവക്കാല എന്നിവർ സന്നിഹിതരായിരുന്നു.

Download Our Android App | iOS App

സംസ്ഥാന പി.വൈ.പി.എയ്ക്ക് വേണ്ടി മെമന്റോ കൈമാറുകയും സഭാ ശ്രുശ്രുഷകൻ പാസ്റ്റർ വി. എൻ വർഗീസ് അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

ഐ.പി.സി മല്ലപ്പള്ളി സിയോൻ സഭയിൽപ്പെട്ട ഡിഫ്‌ന എൽസ ജേക്കബിന്റെ സംസ്ഥാന പി.വൈ.പി.എ ടീമിനോപ്പം മല്ലപ്പള്ളി സെന്റർ സെക്രട്ടറി പാസ്റ്റർ റ്റി. ലാലു, പത്തനംതിട്ട മേഖല പി.വൈ.പി.എ കോഡിനേറ്റർ പാസ്റ്റർ ഷിനു വർഗീസ്, പത്തനംതിട്ട മേഖല പി.വൈ.പി.എ ജോയിന്റ് സെക്രട്ടറിയും മല്ലപ്പള്ളി സെന്റർ പി.വൈ.പി.എ പ്രസിഡന്റുമായ ബ്ലെസ്സൻ മല്ലപ്പള്ളി, സെക്രട്ടറി ജെറിൻ, സംസ്ഥാന പി.വൈ.പി.എ ഓഫീസ് സെക്രട്ടറി പാസ്റ്റർ വിക്ടർ മലയിൽ, സംസ്ഥാന പി.വൈ.പി.എ കൗൺസിൽ അംഗം ജോവാഷ്, ഫിന്നി മല്ലപ്പള്ളി എന്നിവർ ഒപ്പം ചേർന്നു.

സംസ്ഥാന പി.വൈ.പി.എയുടെ വക മെമന്റോ കൈമാറുകയും മല്ലപ്പള്ളി സീയോൻ സഭാ ശ്രുശ്രുഷകൻ പാസ്റ്റർ ബിജു ഞാലിക്കണ്ടം, സെന്റർ സെക്രട്ടറി എന്നിവർ ചേർന്ന് അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. ഇരുവരുടെയും ഭാവനങ്ങളിൽ കടന്ന് ചെന്നാണ് അഭിനന്ദിച്ചത്.

-ADVERTISEMENT-

You might also like