സംസ്ഥാന പി.വൈ.പി.എ ഒരുക്കുന്ന ടീവീ പരിപാടി ഉടൻ ആരംഭിക്കുന്നു

കുമ്പനാട്: താലന്ത് പരിശോധനകളിൽ മാത്രം ഒതുങ്ങാതെ യുവജനങ്ങൾക്ക് തങ്ങളുടെ താലന്തുകൾ മിനി സ്‌ക്രീനിൽ അവതരിപ്പിക്കാൻ ഒരു അവസരം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ആത്മീയ ദൃശ്യവിരുന്നൊരുക്കി സംസ്ഥാന പി.വൈ.പി.എ.

സംസ്ഥാന പി.വൈ.പി.എ ഒരുക്കുന്ന Turning Point (വഴിത്തിരിവ്) എന്ന ടി.വി. പ്രോഗാം 2020 ഒക്ടോബർ 4 ഞായറാഴ്ച്ച രാത്രി 7:30ന് തുടക്കം കുറിക്കും.

ഐ.പി.സി അന്തർദേശീയ ജനറൽ പ്രസിഡന്റ് പാസ്റ്റർ റ്റി. വത്സൻ എബ്രഹാം ഉത്ഘാടനം നിർവഹിക്കും.

ഞായറാഴ്ചകളിൽ രാത്രി 7:30 മുതൽ ഹാർവെസ്റ്റ് റ്റി.വി ചാനലിലും, സംസ്ഥാന പി.വൈ.പി.എ ഫേസ്ബുക്ക്‌ പേജിലും ലഭ്യമാകും.

പ്രമുഖ ഓൺലൈൻ മാധ്യമങ്ങളായ ഗുഡ്‌ന്യൂസ് ഓൺലൈൻ, ക്രൈസ്തവ എഴുത്തുപ്പുര, ആമേൻ റ്റി വി, ബാഫാ റേഡിയോ, ബ്ലൂബെൽ മ്യൂസിക്, തൂലിക റ്റി.വി. രഹബോത്ത് മീഡിയ, മിഡിൽ ഈസ്റ്റ്‌ ക്രിസ്ത്യൻ യൂത്ത് മിനിസ്ട്രിസ് എന്നിവയിൽ തത്സമയം വീക്ഷിക്കാം. വിശദമായ വിവരങ്ങൾ പിന്നാലെ അറിയിക്കും. സൺ‌ഡേ സ്കൂൾ കേന്ദ്ര കമ്മിറ്റി അംഗം റോയ് ആന്റണിയുടെ നേതൃത്വത്തിൽ ഉള്ള സീയോൻ സ്റ്റുഡിയോയാണ് ചിത്രീകരണ സഹായങ്ങൾ സംസ്ഥാന പി.വൈ.പി.എയ്ക്ക് വേണ്ടി ചെയ്യുന്നത്.

ഈ പ്രോഗ്രാമിൽ പങ്ക് ചേരുവാൻ ദൈവീക താലന്തുകൾ ഉള്ള പി.വൈ.പി.എ യുവജനങ്ങൾക്ക് അവസരമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സെന്റർ, മേഖല പി.വൈ.പി.എ പ്രവർത്തകർ വഴി സംസ്ഥാന പി.വൈ.പി.എ ഭാരവാഹികളുമായി ബന്ധപ്പെടുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading