ഐ.പി.സി നെല്ലിപ്പാറ പാഴ്സണേജ് സമർപ്പണ ശുശ്രൂഷ നിർവഹിച്ചു

നെല്ലിപ്പാറ : ഐ.പി.സി നെല്ലിപ്പാറ പാഴ്സണേജ് സമർപ്പണ ശുശ്രൂഷ ഇന്ന്(26-9-20) നിർവഹിച്ചു. സഭയുടെ പാഴ്സണേജ് സമർപ്പണ ശുശ്രൂഷയ്ക്ക് സെന്റർ സെക്രട്ടറി പാസ്റ്റർ സാം പനച്ചയിൽ അധ്യക്ഷതയിൽ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് വർഗീസ് സമർപ്പണ ശുശ്രൂഷയും, വചന ശുശ്രൂഷയും നിർവഹിച്ചു. മുൻ സെക്രട്ടറി പാസ്റ്റർ മോൻസി സാം കിച്ചൺ സമർപ്പിച്ച് പ്രാർത്ഥിച്ചു. പാസ്റ്റർ ഷൈനു എം. ജോൺ സങ്കീർത്തനം വായിച്ചു. പാസ്റ്റർ സാമുവേൽ തോമസ് കുടുംബത്തെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.

post watermark60x60

പാസ്റ്റർമാരായ തോമസ് ജോസഫ്, സ്കറിയ കോശി, സിസ്റ്റർ ഷൈലജ മോൻസി എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സെന്റർ ട്രഷറർ ബാബു കെ. ജോർജ്, പാസ്റ്റർ സാബു ജോൺ, സാബു സി എബ്രഹാം, ബിജു കൊന്നപ്പാറ, റെജി എം. എം, എബ്രഹാം വർഗീസ്, സോദരി സമാജം പ്രസിഡന്റ്‌ പൊന്നമ്മ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. ഇവാ നിതിൻ ജോർജ് മറുപടി പ്രസംഗവും, നന്ദിയും അറിയിച്ചു.

-ADVERTISEMENT-

You might also like