കവിത: ദൈവസ്നേഹം | ദീനാ ജെയിംസ്, ആഗ്ര
സ്നേഹമാണ് ദൈവം
ദൈവമാണ് സ്നേഹം
എന്നോതിടുന്നു ലോകം
യാഥാർഥ്യമാണത് സഹജരേ….
സ്നേഹത്തിൻ പര്യായമാണെന്റെ നാഥൻ
നിത്യസ്നേഹത്തിൻ പൂർണ്ണതയാണവൻ
സ്നേഹമെന്തെന്നു
മാനവർക്ക് കാട്ടിത്തന്ന
സ്നേഹതാതനാണവൻ !!!
തൻ രക്തതുള്ളികൾ സ്നേഹമായൊഴുകി
ഗോൽഗോഥാകുന്നിൽ
സ്നേഹിതർക്കായ് തൻ
ജീവനും വെടിഞ്ഞു….
അനന്തസ്നേഹത്തിൻ സാഗരം അസ്‌തമിച്ചെന്നു
മാനവരാശി കരുതി
കല്ലറയെതുറന്നാ- സ്നേഹമൊഴുകി
ഇന്നുമാസ്നേഹം നമ്മെ
തേടി വന്നിടുന്നു….
നാഥന്റെ സ്നേഹത്തെ
വർണ്ണിപ്പാൻ വാക്കുകൾ
പോരായേ…
ഞാനുമാ സ്നേഹത്താൽ
ബന്ധനായിരിക്കുന്നു.
ആർക്കുമാസ്നേഹത്തിൽ
നിന്നകറ്റാൻ സാധ്യമല്ലാ…
ഉലകത്തിൽ സ്നേഹത്തി-നായലയുന്ന മർത്യാ… ക്രൂശിലെ സ്നേഹം
മാടിവിളിക്കുന്നു – നിന്നെയും….
നിത്യ സ്നേഹത്തിൻ ചങ്ങലയിൽ ബന്ധിതരാകൂ…
മാടിവിളിക്കുന്നു
നിന്നെയും….
ദീനാ ജെയിംസ്, ആഗ്ര


- Advertisement -


Comments are closed.