ലേഖനം: നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം | ലിജോ ബെൻസൺ

എല്ലാറ്റിനും സ്തോത്രം ചെയ് വീൻ; ഇതല്ലോ നിങ്ങളെ കുറിച്ചു ക്രിസ്തു യേശുവിൽ ദൈവേഷ്ടം(1 തെസ്സലോനിക്യർ 5:18 )

post watermark60x60

ദൈവം നൽകിയ അനുഗ്രഹങ്ങൾ …..
നമ്മുടെ ആയുസ്സ് മുഴുവൻ എണ്ണിയാൽ തീരില്ല ആ നന്മകൾ .എന്നാൽ മനുഷ്യൻ തനിക്കുള്ള കുറവുകൾ അഥവാ ലഭിക്കാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് സമയം കളയുകയും ആകുലരാകുകയും ചെയ്യുന്നു.
ജീവിതത്തിൽ എല്ലാം തികഞ്ഞവരോ, എല്ലാം നേടിയവരോ ഇല്ല. ഏതെങ്കിലും പ്രയാസങ്ങൾ, കഷ്ടതകൾ ജീവിതത്തിൽ ഉണ്ടായിരിക്കും. അപ്പോൾ കഷ്ടതകളെ ഓർത്തിരിക്കാതെ ലഭിച്ച അനുഗ്രഹങ്ങളെ ഓർത്ത് ദൈവത്തിനു നന്ദി പറയുക.
ഹെലൻ കെല്ലർ എന്ന വ്യക്തിയെ മിക്കവർക്കും അറിവുണ്ട്. അന്ധയും, ബധിരയും, മൂകയും ആയിരുന്നു അവർ. കുറവുക്കൾ ഉള്ള ജീവിതം നൽകിയ ദൈവത്തെ പഴിച്ചില്ല; പകരം തനിക്കു ലഭിച്ച അനുഗങ്ങൾ എണ്ണി നോക്കി അത് കറവുകളെക്കാൾ കൂടുതലാണെന്ന് മനസ്സിലാക്കി. കഷ്ടതകള സന്തോഷത്തോടെ നേരിട്ടു. അനേക ഭാഷകൾ പഠിച്ചു, വിവിധ രാജ്യങ്ങളിൽ പല പ്രാവശ്യം സന്ദർശനം നടത്തി. പുസതകങ്ങൾ രചിച്ചു.ഇതിനെല്ലാം ഉപരിയായി അന്ധർക്കും ബധിരർക്കുമൊക്കെ ആശയും, പ്രചോദനവും നൽകാൻ ഉത്സാഹിക്കുകയും പ്രവർത്തിക്കുകയും ചെയ്തു.

ദൈവം നമുക്ക് നൽകിയിരിക്കുന്ന നന്മകളെ പ്രയോജനപ്പെടുത്തണം. അതാണ് ദൈവം നമ്മിൽ നിന്നും പ്രതീക്ഷിക്കുന്ന ഒരു കാര്യം. ഹെലൻ കെല്ലറി ന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ് ” ലോകത്തിലെ പരിമിതികളോടും പരാജയങ്ങളോടുംമല്ലിട്ടു കൊണ്ടു മാത്രമേ നമുക്ക് ഏറ്റവും ഉന്നതമായ സാദ്ധ്യതകളിൽ എത്തിച്ചേരാൻ കഴിയൂ ”. ദൈവം നല്കിയ അനുഗ്രഹത്തിനു നന്ദി കരേറ്റിക്കൊണ്ട് നമുക്ക് ജീവിക്കാം.
അടഞ്ഞ വാതിലിനെ നോക്കി പരിതപിക്കാതെ തുറന്ന വാതിലുകളെ നോക്കി ദൈവത്തെ സ്തുതിക്കുക; അപ്പോൾ അടഞ്ഞ വാതിലും ദൈവം തുറക്കും. ദൈവം അനുഗ്രഹിക്കട്ടെ.

Download Our Android App | iOS App

ലിജോ ബെൻസൺ

-ADVERTISEMENT-

You might also like