യുവജനങ്ങൾക്ക് ആത്മീയ ചൈതന്യം പകർന്ന് പി.വൈവി.എ കോട്ടയം നോർത്ത് സെൻ്റർ യുവജന ക്യാമ്പ്

കോട്ടയം: പി.വൈ.പി.എ കോട്ടയം നോർത്ത് സെൻ്ററിൻ്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ “ഫെയ്ത്ത് റും” എന്ന നാമധേയത്തിൽ 43-ാം മത് യുവജന ക്യാമ്പ് സും മീഡിയായിലൂടെ നടത്തപ്പെട്ടു. പ്രാരംഭ സെക്ഷനിൽ സെൻറർ പി.വൈ.പി.എ പ്രസിഡൻ്റ് ഇവാ. ജോമോൻ ജേക്കബിൻ്റെ അദ്ധ്യക്ഷതയിൽ ഐ.പി.സി കോട്ടയം നോർത്ത് സെൻ്റർ ശ്രുശൂഷകൻ പാസ്റ്റർ സണ്ണി ജോർജ് ക്യാമ്പ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു.

post watermark60x60

പ്രാർത്ഥിക്കുന്ന യുവ സമൂഹത്തിന് ഈ കാലത്തിലെ പ്രതിസന്ധികളെ അതിജീവിക്കുവാൻ കഴിയുമെന്ന് അദ്ദേഹം ആഹ്വാനം നല്കി. സംഗീത ശ്രുശൂഷകൾക്ക് റിച്ചാർഡ് ജേക്കബ് നേതൃത്വം നല്കി. പ്രാരംഭ സെക്ഷനിൽ മുഖ്യ സന്ദേശം നല്കിയ ഇവാ. ഷാർലെറ്റ് പി.മാത്യു “ഫെയ്ത്ത് റൂം” എന്ന പ്രമേയം എബ്രായർ 11 അദ്ധ്യായം ആസ്പദമാക്കി കൊണ്ട് വിഷയാവതരണം നടത്തി. സെൻ്റർ ഉപാദ്ധ്യക്ഷൻ പാസ്റ്റർ ഫിലിപ്പ് കുര്യക്കോസ് അധ്യക്ഷനായിരുന്ന അവസാന സെക്ഷനിൽ പാസ്റ്റർ ചെയ്സ് ജോസഫ്, യഥാർത്ഥ വീണ്ടും ജനന അനുഭവം യുവാക്കളിലും കുടുംബ ജീവതത്തിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് യോഹന്നാൻ മൂന്നാം അദ്ധ്യായം ആസ്പദമാക്കി സംസാരിച്ചു.

യുവജനങ്ങളുടെ ചോദ്യത്തരങ്ങൾക്ക് പ്രത്യേക സെക്ഷൻ ഒരുക്കിയത് ക്യാമ്പിന് വ്യത്യസ്തയേകി. യുവതീ യുവാക്കളും, കുടുംബങ്ങളും, ദൈവദാസൻമാരുമായി 300 പേരോളം പേർ രണ്ട് സെക്ഷനുകളുമായി ക്യാമ്പിൽ പങ്കെടുത്തു. ഈ വർഷത്തെ ക്യാമ്പിൽ രണ്ട് സെക്ഷനുകളിലും വചന ശുശ്രൂഷയും, സംഗീത രാധനയും ഒരു പോലെ നവചൈതന്യവും രൂപാന്തരവും പകരുന്നതായിരുന്നു. പി.വൈ.പി.എ സെൻ്റർ ഉപാദ്ധ്യക്ഷൻ മാത്തുക്കുട്ടി പി.വൈ സ്വാഗതവും, സെക്രട്ടറി അലൻ ജോസഫ് കൃതജ്ഞതയും അറിയിച്ചു. ബിജോ സണ്ണി സൂം സൗകര്യങ്ങൾ ക്രമീകരിച്ച് തന്നു. പി.വൈ.പി.എ സെൻ്റർ എക്യുസികുട്ടീവിസ് കമ്മറ്റി അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നല്കി.

-ADVERTISEMENT-

You might also like