ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ഓവർസിയർ സ്ഥാനത്തേക്ക് പാസ്റ്റർ : എൻ.പി. കൊച്ചുമോൻ നിയമിതനായി

സുബിൻ കോട്ടയം

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ റീജിയൻ ഓവർസിയർ സ്ഥാനത്തേക്ക് പാസ്റ്റർ എൻ.പി. കൊച്ചുമോൻ നിയമിതനായി. സെപ്തംബർ 1 ന് രാവിലെ ചർച്ച് ഓഫ് ഗോഡ് ഓഫീസിൽ വെച്ച് ദൈവസഭയുടെ കൗൺസിലിന്റെ സാന്നിദ്ധ്യത്തിലാണ് പാസ്റ്റർ : എൻ.പി. കൊച്ചുമോൻ ചാർജ്ജ് ഏറ്റെടുത്തത്. നല്ല സംഘാടകൻ , പ്രഭാഷകൻ എന്നീ മേഖലകളിൽ ശോഭിച്ച ദൈവദാസൻ ദൈവസഭയുടെ ഫെയ്ത്ത് ബൈബിൾ കോളേജിൽ നിന്ന് വേദപഠനം പൂർത്തീകരിച്ച ശേഷം ദൈവസഭയുടെ ശിശ്രൂഷകൻ, യൂത്ത് ഡയറക്ടർ, ക്രൂസേഡ് ഡയറക്ടർ, സെന്റർ മിനിസ്റ്റർ, കൗൺസിൽ അംഗം എന്നീ നിലകളിൽ അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2020 – 2024 കാലഘട്ടത്തിലേക്കാണ് പാസ്റ്റർ: എൻ.പി. കൊച്ചുമോനെ നിയമിച്ചിരിക്കുന്നത് എന്നാണ് ചർച്ച് ഓഫ് ഗോഡ് ഓഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്. മുൻ ഓവർസിയർ റവ: ഡോ. കെ.സി. സണ്ണിക്കുട്ടി, ദൈവസഭാ കൗൺസിൽ മെംമ്പേഴ്സ്, ഓഫീസ് സ്റ്റാഫുകൾ, ദൈവദാസന്മാർ, എന്നിവർ കോവിഡ് – 19 പ്രോട്ടോകോൾ അനുസരിച്ച് സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.