തുടർക്കഥ : നരകവാതിലില്‍ ഒരു രക്ഷാപ്രവര്‍ത്തനം ! ( ഭാഗം -9 ) |സജോ കൊച്ചുപറമ്പിൽ

രാത്രിയുടെ നിശബ്ദതയില്‍ നിശബ്ദമാകാത്തോരു മനസ്സുമായാണ് അന്ന് അയാള്‍ കിടന്ന് ഉറങ്ങിയത് ,
പുലര്‍കാലത്ത് എണീറ്റ് തോട്ടത്തിലേക്കു നടക്കുമ്പോള്‍ അയാളുടെ ഉള്ളുനിറയെ ചോദ്യങ്ങളായിരുന്നു…..
എനിക്കെ എന്താ പറ്റിയത്..????
വെള്ളം അടിച്ച് ബോധം കെട്ടു വെളിവില്ലാതെ ഉറങ്ങിയിരുന്ന എനിക്കിപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടിരുന്നു ,
മദ്യത്തോടുള്ള ആസക്തി മാറിയിട്ട് ഇപ്പോള്‍ ആകെപ്പാടെ ഒരു മനം പുരട്ടല്‍ ,
പ്രസംഗം കേള്‍ക്കാനെ ഇഷ്ടമില്ലായിരുന്ന തന്റെ കാതുകള്‍ ഇപ്പോള്‍ ആരുടെയോ ശബ്ദത്തിനായി കാത്തിരിക്കുന്നു.

post watermark60x60

അയാള്‍ റബ്ബറിന്റെ പട്ടയില്‍ കത്തികൊണ്ട് ചെത്തി തുടങ്ങി അപ്പോള്‍ പതിഞ്ഞ താളത്തില്‍ മനോഹരമായോരു ഗാനം ആ തോട്ടത്തിലേക്ക് ഒഴുകിയെത്തി ,
തേടിവന്നൂ… ദോഷിയാം..
എന്നെയും എന്നെയും നാഥ…..
ആണിപാടുള്ള പാണികളാലെ ….
പ്രീണിച്ച് അനുഗ്രഹിച്ചീടുക നിത്യം……

സ്ഥിരം ശൈലിയില്‍ നിന്നും മാറി ഹൃദയത്തെ തൊടുന്ന ഒരു ഗാനത്തോടെ ആണ് ഉപദേശി പ്രസംഗം ആരംഭിച്ചത്,
ദേശവാസികള്‍ക്ക് പ്രഭാതവന്ദനം ചോല്ലി ഉപദേശി പറഞ്ഞു തുടങ്ങി,
അപ്പന്റെ ഭവനത്തെ അതിന്റെ സുരക്ഷിതത്തെ നിരസ്സിച്ച് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയോരു മകന്‍
ഒടുക്കം എല്ലാം നഷ്ടപ്പെട്ടവനായി പന്നിക്കൂട്ടത്തില്‍ കിടന്ന് തിരിച്ചറിവുണ്ടായി അപ്പന്റെ അടുക്കലേക്ക് മടങ്ങിവരുന്ന കഥ , മുടിയനായ പുത്രന്റെ മടങ്ങിവരവ് .
” അപ്പാ ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും
പാപം ചെയ്തിരിക്കുന്നു ……
ഇനി നിന്റെ മകനെന്നു വിളിപ്പാന്‍ ഞാന്‍ യോഗ്യനല്ല …..!”
തകരപ്പെട്ട ഒരു മകനെ അപ്പന്‍ വാരിപ്പുണര്‍ന്ന് നെഞ്ചോടു ചേര്‍ക്കുന്ന അനുഭവം.

Download Our Android App | iOS App

വെട്ടിയെടുത്ത പട്ടയിലൂടെ ഒഴുകിയെത്തുന്ന മായമില്ലാത്ത റബ്ബര്‍പാല്‍ കാലിയായ ചിരട്ടയില്‍ ഇറ്റിറ്റു വീണ് ആ ചിരട്ട നിറയ്ക്കുന്നോരു അനുഭവത്തിലായിരുന്നു അയാള്‍,
താനാക്കുന്ന ഒഴിഞ്ഞ ചിരട്ടയെ ഇറ്റുവീഴുന്ന പാല്തുള്ളികളാല്‍ നിറവാര്‍ന്നോരു അനുഭവത്തിലേക്ക് മാറ്റുന്ന ചിന്തകള്‍, ഉപദേശിയുടെ ഓരോ വാക്കുകളും അയാളുടെ ഹൃദയമാകുന്ന ചിരട്ടയിലേക്ക് പകരപ്പെട്ടു, അറിയാതെ അയാള്‍ തന്നിലേക്കോന്നു തിരിഞ്ഞു നോക്കി
ഒരു മുഴുക്കുടിയന്‍ ,
വീടിനും നാടിനും കോള്ളാത്തവന്‍,
നോന്തുപെറ്റ അമ്മയ്ക്ക് ഇതുവരെ കണ്ണീരു മാത്രം നല്കിയവന്‍,
അപ്പോള്‍ അയാളുടെ നാവുകള്‍ അറിയാതെ ചലിച്ചു,
ആ ചുണ്ടുകള്‍ വിറകോണ്ടു ,
കണ്ണുകള്‍ നിറഞ്ഞോഴുകി …
അയാള്‍ ചുറ്റും നോക്കി ആരെങ്കിലും കാണും മുമ്പെ ആ കണ്ണുനീരിനെ മായിച്ചു കളഞ്ഞു .
ഉപദേശി ഒടുക്കം പറഞ്ഞു നിര്‍ത്തിയത് ഇങ്ങനെ ആയിരുന്നു,
നിന്റെ മടങ്ങിവരവും കാത്ത് ഒരു സ്നേഹവാനായ അപ്പനും അവന്റെ ഭവനവും ഒരുങ്ങിയിരിക്കുന്നു,
പന്നികള്‍ ഭക്ഷിക്കുന്ന വാളവരയില്‍ നിന്റെ വിശപ്പ് അടങ്ങുകയില്ല കാരണം നീ സമ്പന്നനായ അപ്പന്റെ മകനായാണ് വളര്‍ന്നത് രാജകീയ ഭോജനത്തിനായി ഒരുങ്ങുക !

തുടരും !
സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

You might also like