ഇന്നത്തെ ചിന്ത : വിശ്വസിക്കുന്നത് സംസാരിക്കുക |ജെ.പി വെണ്ണിക്കുളം

2 കൊരിന്ത്യർ 4:13 “ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതുപോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.

താൻ വിശ്വസിച്ച കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നതിൽ ഭയമില്ലാത്ത വ്യക്തിയായിരുന്നു പൗലോസ്. അതേതുടർന്നു ഉണ്ടാകാവുന്ന വിപത്തുകളെ താൻ ഗണ്യമാക്കിയില്ല. ‘നീ ഭയപ്പെടാതെ പ്രസംഗിക്ക, മിണ്ടാതിരിക്കരുത്’ എന്ന്‌ ഒരിക്കൽ കർത്താവ് തന്നോട് നേരിട്ടു സംസാരിച്ച സന്ദർഭവും ഓർക്കുന്നുണ്ടല്ലോ? പ്രിയരെ, കർത്താവിനെ പ്രസംഗിക്കുന്ന കാര്യത്തിൽ നാം ധൈര്യശാലികൾ ആയിരിക്കണം. അതിനു പരിശുദ്ധാത്മാവ് നമ്മെ ബലപ്പെടുത്തുക തന്നെ ചെയ്യും.

ധ്യാനം : 2 കൊരിന്ത്യർ 4
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading