ലേഖനം: രക്തസാക്ഷിത്വം വരിച്ച ധീരയായ ഒരു പെൺകുട്ടിയുടെ കഥ | ബെന്നി ഏബ്രാഹാം

1928-ൽ മാംഗ്ലൂരിലെ ബാസ്സൽ മിഷൻപ്രസ്സ് പുറത്തിറക്കിയ ‘ആദ്യ ക്രിസ്തുസഭയുടെ ജീവദശ'(Life in early churches)എന്ന പുസ്തകത്തിന്റെ എഴുത്തുകാരൻ Rev.Ch.Renz എന്ന ബാസ്സൽ മിഷ്യനറിയാണ്.ഈ പുസ്തകത്തിൽ നിന്നും എടുത്ത ഒരു സംഭവകഥ ഇവിടെ പകർത്തുന്നു.
ഈ വൃത്താന്തം ‘മൈലങ്ങ്’പട്ടണത്തിലെ ബിഷോപ്പായിരുന്ന ‘അമ്പ്രോസിയോസ്’ അറിയിച്ചതായി സഭാചരിത്രത്തിൽ രേഖപെടുത്തിയിരിക്കുന്നു”-
′ആദിമക്രിസ്ത്യാനികളെ ജാതികൾ കൂടെക്കൂടെ ഹിംസിച്ചു അവർ പ്രയോഗിച്ച ഹിംസകൾ പലവിധമുള്ളതായിരുന്നു ‘അഗെസ്’എന്ന് പേരുള്ള ഒരു റോമ പെൺകുട്ടി ഉണ്ടായിരുന്നു.23വയസ്സു പ്രായമുള്ള ഈ പെൺകുട്ടി മനുഷ്യരിൽ വെച്ച് അതിസുന്ദരനായിരിക്കുന്ന യേശുവിന് തന്നെത്താൻ സമർപ്പിച്ചു. സ്വർഗീയമായിരിക്കുന്ന ഈ മണവാളനു വിശ്വസ്തയായിരിപ്പാൻ ഈ പെൺകുട്ടി നേർന്നു.സുന്ദരവതിയായിരുന്ന ഈ പെൺകുട്ടിയെ വിവാഹം ചെയ്യുവാൻ കുലീനൻമാരായിരിക്കുന്ന അനേകം യുവാക്കൾ ആഗ്രഹിച്ചു കൊണ്ടിരുന്നു.’അഗെസ്’ഒരിക്കൽ വീട്ടിലേക്കു പോകുമ്പോൾ ‘സിംഫ്രോനിയസ്’എന്ന നാടുവാഴിയുടെ പുത്രൻ അവളെ കണ്ടിട്ട് അവളെ വിവാഹം ചെയ്യുവാൻ അപേക്ഷിച്ചപ്പോൾ,അവൻ വാഗ്ദത്തം ചെയ്ത ഭാഗ്യജീവനും ധനവും കീർത്തിയും ലൗകികാനുഭവഭോഗാദികളും അവൾ ഉപേക്ഷിച്ചു വിവാഹം കഴിപ്പാൻ മനസ്സില്ല എന്ന മറുപടി അയക്കുകയും ചെയ്തു. ആ യുവാവ് ക്രോധപരവശനായി തൻ്റെ പിതാവിനോട് വിവരമറിയിച്ചു. നാടുവാഴി പെൺകുട്ടിയുടെ അടുക്കലേക്ക് ചെന്നു തന്റെ പുത്രന്റെ ഉയർന്നസ്ഥാനത്തേകൊണ്ട് ശ്ളാഘിച്ചു പറഞ്ഞു…”എങ്കിലും എന്റെ മണവാളൻ കർത്താവായ യേശു ആകയാൽ ഞാൻ ഒരുപ്രകാരത്തിലും വിവാഹം ചെയ്യുകയില്ല’ എന്ന് ‘ആഗെസ്’ പറഞ്ഞു.നാടുവാഴിയുടെ സ്വഭാവം കേവലം മാറി അവൻ പടയാളികളെ അയച്ചു ‘ആഗെസ്’ എന്ന യുവതിയെ വരുത്തുവാൻ കല്പിച്ചു.അവൻ ചെയ്തിരിക്കുന്ന വാഗ്ദാനങ്ങൾക്കു ആഗെസ്’ യാതൊരു മനസ്സും വെക്കാതിരുന്നതുകൊണ്ട് ഹിംസായുധങ്ങൾ വരുത്തുവാൻ കല്പിച്ചു.യാതനന്മാരാൽ ചുറ്റപ്പെട്ടിരിക്കുന്ന അഗെസ്’ സന്തോഷ പുരസരം നാടുവാഴിയുടെ മുഖത്തുനോക്കി ഹിംസകളെ സഹിപ്പാൻ ഞാനൊരുങ്ങിയിരിക്കുന്നു എന്ന് പറഞ്ഞു.

പ്രയോഗിച്ച യുക്തികൾ കൊണ്ട് ഒന്നും സാധിക്കുകയില്ല എന്നു നാടുവാഴി കണ്ടപ്പോൾ അവളെ വേശ്യാസ്ത്രീകളുടെ ഭവനത്തിലേക്ക് അയയ്ക്കുമെന്ന് ഭയപെടുത്തി.”ഞാൻ ആരാധിക്കുന്ന ദൈവത്തെ നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ എന്നോടു ഈ വിധത്തിൽ പറകയില്ലായിരുന്നു.ഞാൻ നിങ്ങളുടെ വാക്കുകൾ വിശ്വസിക്കുകയോ നിങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കുകയോ എന്റെ ദേഹത്തെ അശുദ്ധിക്കായി ഏൽപ്പിക്കുകയോ ചെയ്യുകയില്ല. കർത്താവിന്റെ ദൂതൻ എന്നോടുകൂടെ ഇരിക്കുകയാൽ അവൻ എന്റെ ശരീരത്തെ കാത്തുകൊള്ളും. ജീവനുള്ള ദൈവത്തിന്റെ പുത്രൻ എന്റെ കാവൽക്കാരനും ആയിരിക്കും അവന്റെ നേരെ ആർ യുദ്ധം ചെയ്യും?”- എന്നവൾ പറഞ്ഞപ്പോൾ നാടുവാഴി അവളെ വേശ്യമാരുടെ ഭവനത്തിലേക്കയച്ചു പരസ്യമായി അപമാനത്തിന് ഏൽപ്പിച്ചു.

ആ സ്ഥലത്തിലും കർത്താവ് ആശ്ചര്യമായി അഗെസി’നെ കാത്തുരക്ഷിച്ചു.അവളെ അശുദ്ധമാക്കുവാൻ പ്രവർത്തിച്ചിരുന്ന നാടുവാഴിയുടെ പുത്രൻ ‘അഗെസ്’താമസിച്ചിരുന്ന വീട്ടിൽ ചെന്നു അവളുടെ അടുക്കൽ ചെന്നപ്പോൾ അവൻ ഇടിവെട്ടിയ മരം പോലെ ആയി അവളുടെ മുമ്പിൽ വീണ് മരിച്ചു…ഈ വർത്തമാനം വേഗത്തിൽ പരന്നു അഗെസ് മന്ത്രവാദം മൂലമായി നാടുവാഴിയുടെ പുത്രനെ കൊന്നുകളഞ്ഞു എന്ന് വിചാരിച്ചു ആളുകൾ ഓടി വന്നു വലിയ ലഹളയുണ്ടാക്കി. നാടുവാഴിയും വന്നു മകൻ മരിച്ചതായി കണ്ടപ്പോൾ അവളോട് ;അശുദ്ധയായ സ്ത്രീയെ!! എന്റെ പുത്രനെ മന്ത്രവാദം കൊണ്ട് നശിപ്പിച്ചത് എന്തുകൊണ്ട്? എന്ന് ചോദിച്ചതിന്- ‘ആഗസ്’ അവൻ നമസ്കരിക്കാതിരിക്കുന്ന ദൈവം അവനെ അടിച്ചു എന്നു പറഞ്ഞു.. നിന്റെ പ്രാർത്ഥനയാൽ എൻറ പുത്രനെ വീണ്ടും ഉയിർപ്പിക്കുന്നെങ്കിൽ നീ ഒരു മന്ത്രവാദി അല്ല എന്ന് ഞാൻ വിശ്വസിക്കും എന്നു നാടുവാഴി പറഞ്ഞു.’എല്ലാവരും പുറത്തുപോകാൻ അഗെസ് കൽപ്പിച്ചു; മുട്ടുകുത്തി പ്രാർത്ഥിച്ചു.. യുവാവ് എഴുന്നേറ്റ് പുറത്തേക്ക് ഓടി…ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും സൃഷ്ടിച്ചിരിക്കുന്ന ഒരു ദൈവം മാത്രമേയുള്ളൂ ഈ സത്യദൈവത്തെ ക്രിസ്ത്യാനികൾ ആരാധിക്കുന്നു ശേഷമുള്ള ദേവന്മാർക്ക് ഒന്നും ചെയ്യുവാൻ കഴിയുന്നതല്ല എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.*ക്രൂശിന്റെ ശത്രുക്കൾ ഒന്നിച്ചുകൂടി.. പൂജാരികളും കൂട്ടംകൂട്ടമായി അവനെ ഹനിക്ക ഹനിക്ക എന്നാർത്തു.ഈ സംഭവം നാടുവാഴിയെ സംഭ്രമിപ്പിച്ചതുകൊണ്ട് അവൻ എല്ലാം തനിക്ക് ബദലായി വാണിരുന്ന നാടുവാഴിക്കു ഏൽപ്പിച്ചു.’എല്ലാവരും കാൺകേ അവളെ ബന്ധിച്ചു എരിയുന്ന തീചൂളയിൽ ഇടുവാൻ പുതിയ നാടുവാഴി കൽപ്പിച്ചു..

ജ്വാലകളുടെ മദ്ധ്യത്തിൽ അഗെസ് ഇരിക്കുന്ന സമയത്ത് അവൾ സ്വർഗത്തിലേക്ക് നോക്കി, കർത്താവായ യേശുക്രിസ്തുവിന്റെ നിത്യപിതാവായ ദൈവമേ ദുഷ്ടന്മാരുടെ കയ്യിൽനിന്നു നീ എന്നെ ഉദ്ധരിച്ചു ദോഷമുള്ള പ്രവർത്തിയിൽ നിന്ന് എന്നെ കാത്തു സൂക്ഷിച്ചതുകൊണ്ട് ഞാൻ നിന്നെ സ്തുതിക്കുന്നു വാക്കിനാലും,ഹൃദയത്താലും ഞാൻ നിന്നെ ഏറ്റുപറയും യേശുവേ; നിനക്കായി ഞാൻ കാംക്ഷിക്കുന്നു എന്നു പ്രാർത്ഥിച്ചു.അവളുടെ ദേഹത്തിനു തീപിടിക്കാതെയും കാൽചട്ടയ്ക്ക് കേടുവരാതെയും അവൾക്കു തീയുടെ മണംപോലും തട്ടാതെ ഇരുന്നതു നാടുവാഴി കണ്ടപ്പോൾ ഒരു യാതനനെ അയച്ചു വാൾ കഴുത്തിലൂടെ കടത്തുന്നതിന് കൽപ്പിച്ചു.
നിലത്തു വീണു പോയ ഓമനക്കുട്ടിയുടെ ശവത്തെ അവളുടെ മാതാപിതാക്കൾ എടുത്തു റോമാ പട്ടണത്തിനു സമീപം കിടന്നിരുന്ന ഒരു സ്വന്തം സ്ഥലത്ത് അടക്കം ചെയ്തു പലകുറി ശശ്മാനത്തു ചെന്നു അഗെസിനെ’കുറിച്ചു വിലപിച്ചു′.

കുറിപ്പ്→”തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും;എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും(മത്തായി10-39)’-ആദ്യ നൂറ്റാണ്ടിലെ രക്തസാക്ഷികളായ ക്രിസ്ത്യാനികൾ കൊല്ലപെടുന്നതിനു തൊട്ടുമുൻമ്പ് വിശ്വാസത്തെ തകർത്തെറിയുന്ന പരിശോധനകളെ അഭിമുഖികരിച്ചിരുന്നു എന്നാൽ ഭൂരിപക്ഷം പേരും ജയാളിയായി ദൈവസിംഹാസനത്തിനു മുൻമ്പിൽ എത്തിചേർന്നു… ആദിമസഭയിലെ ഒരു സഭാപിതാവ് ഇപ്രകാരം പറഞ്ഞു”ദൈവത്തോടുള്ള സ്നേഹം ഹേതുവായിട്ടു തന്റെ ദുർ:വികാരങ്ങളോടും,ഇഛകളോടും വീര്യത്തോടുകൂടി എതിർത്തുനിൽക്കുന്നവൻ ഒരു രക്തസാക്ഷി ആകുന്നു”..ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മെ ഈ വാക്കുകൾ ചിന്തിപ്പിക്കുന്നതായിരിക്കട്ടെ…ശുഭം”
ബെന്നി ഏബ്രാഹാം
സീതത്തോട്,ഗുരുനാഥൻമണ്ണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.