മക്കള കൂട്ട കിഡ്സ് ടൈം പ്രോ​ഗ്രാം

ബാംഗ്ലൂർ: ഐ.പി.സി സൺഡേസ്കൂൾ അസോസിയേഷൻ കർണാടക സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ “മക്കള കൂട്ട” കിഡ്സ്‌ ടൈം പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നു.
ആഗസ്റ്റ്‌ 30 ഞായർ രാത്രി 7മുതൽ ഓൺലൈൻ ഫ്ലാറ്റ് ഫോമിലാണ് കന്നഡ കുട്ടികൾക്കായുള്ള ഈ പ്രത്യേക പ്രോഗ്രാം നടക്കുന്നത്. ഐ.പി. സി കർണാടക സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസ് മാത്യു ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സ്റ്റേറ്റ് സൺഡേസ്കൂൾ ഡയറക്ടർ ജിയോ ജോർജ്. സി മുഖ്യസന്ദേശം നൽകും. വിവിധ സെന്ററുകളിൽ നിന്നുള്ള കുട്ടികൾ പരിപാടികൾ അവതരിപ്പിക്കും. പാസ്റ്റർ മഞ്ജുഷ് ഈ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.

പാസ്റ്റർമാരായ ലിജുകോശി, സാജൻ സഖറിയ പി, പ്രദീപ്‌ മാത്യു, പുന്നൂസ് എം കുരിയൻ എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading