ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആരാധനാലയങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഒക്ടോബർ മുതൽ തുറക്കാമെന്ന് സഭാ നേതൃത്വം

തിരുവല്ല : കോവിഡ് എന്ന മഹാമാരി നിമിത്തം രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ അടഞ്ഞുകിടന്ന സഭാഹോളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഒക്ടോബർ മുതൽ തുറക്കാമെന്ന് സഭാ നേതൃത്വം അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആരാധന നടത്താനുള്ള അനുമതി നൽകിയിട്ടും രോഗവ്യാപനം കൂടിവരുന്നതിനാൽ ഇതുവരെ നടത്തുവാൻ കഴിയാത്ത സാഹചര്യമായിരുന്നു. എന്നാൽ സഭാ കൗൺസിലിന്റെ തീരുമാന പ്രകാരം കേന്ദ്ര സംസ്ഥാന സർക്കാരുകൾ പറഞ്ഞിട്ടുള്ള കോവിഡ് പ്രോട്ടോക്കോൾ പൂർണമായും അനുസരിച്ചുകൊണ്ടു അതാതു ലോക്കൽ സഭയുടെ ഉത്തരവാദിത്തത്തോടെ ഒക്ടോബർ മുതൽ തുറക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.

സാമൂഹിക അകലം സഭാഹോളിനകത്തും പുറത്തും ഉണ്ടാകണമെന്നും, വരുന്നവർ എല്ലാവരും മാസ്കുകൾ ധരിക്കണമെന്നും, സാനിറ്റൈസർ, സോപ്പ്,ജലം, എന്നിവ കരുതുകയും വേണമെന്ന് പ്രസ്താവനയിൽ പറയുന്നു. കൂടാതെ ആരാധനക്ക് വരുന്നവരുടെ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്ത് സൂക്ഷിക്കണമെന്ന് അറിയിച്ചു. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ രണ്ടോ മൂന്നോ സെക്ഷനുകളായും ആരാധനാ നടത്തുകയും വേണം. എല്ലാ കാര്യങ്ങളും പൂർണമായും പാലിക്കപെടുന്നുവെന്നു ഉറപ്പാക്കുവാനും,അടിയന്തിര സാഹചര്യങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ കൈകൊണ്ട് നടപ്പിൽ വരുത്തുവാൻ സഭാശുശൂഷകന്മാരിൽ അധികാരവും ഉണ്ടെന്നു സഭാകൗണ്സിലിനുവേണ്ടി പാസ്റ്റർ എബ്രഹാം ജോസഫ്(ജനറൽ സെക്രട്ടറി-മാനേജിങ് കൗൺസിൽ), പാസ്റ്റർ ജോൺസൺ കെ.സാമുവേൽ( ജനറൽ സെക്രട്ടറി-മിനിസ്റ്റേഴ്‌സ് കൗൺസിൽ) എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.