ഇന്നത്തെ ചിന്ത : കുറവുള്ളത് പൂരിപ്പിക്കുക | ജെ.പി വെണ്ണിക്കുളം

സ്വയം നീതീകരിച്ചു കൊണ്ട് ധനവാൻ യേശുവിനോട് ചോദിക്കുന്നു: ഇനി കുറവുള്ളതെന്തു? അതിനു യേശു ഉത്തരം നൽകിയത്: നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രന്മാർക്കു കൊടുക്കുക എന്നാണ്.ന്യായപ്രമാണം പാലിക്കുന്നവനെന്നു അവകാശപ്പെട്ട അവനിലും പോരായ്മയുണ്ടെന്നു യേശു ചൂണ്ടിക്കാണിച്ചു. പ്രിയരേ, മനുഷ്യജീവിതം പോരായ്മകളുടേതാണ്. അതു തുറന്നു പറയേണ്ടത് ദൈവമുൻപാകെയാണ്. അതു നമ്മിലെ കുറവുകൾ കണ്ടെത്താൻ സഹായിക്കും. അങ്ങനെ തുറന്നു സമ്മതിക്കുന്നവർക്കു ഈ യൗവനക്കാരനെപ്പോലെ ദുഃഖിക്കേണ്ട വരില്ല.

ധ്യാനം : മത്തായി 19
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.