പി.വൈ.പി.എയുടെ ടി.വി വിതരണം എറണാകുളത്ത്‌ പൂർത്തിയായി, മലബാറിൽ പുരോഗമിക്കുന്നു

കുമ്പനാട്: ഐ.പി.സി കുവൈറ്റ്‌ പി.വൈ.പി.എ പഠനത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി സ്പോൺസർ ചെയ്ത ടിവികൾ സംസ്ഥാന പി.വൈ.പി.എയുടെ ടീ.വി ചലഞ്ചിന്റെ ഭാഗമായി വിതരണം ചെയ്തു.

കാസർഗോഡ്, ഹൊസ്ദുർഗ് ഉൾപ്പെട്ട കാസർഗോഡ് മേഖലയിലും കൂടാതെ എറണാകുളം ജില്ലയിലെ രണ്ടാം ഘട്ടവും ഇതിനോടകം വിതരണം പൂർത്തിയായി. പാലക്കാട്‌ ജില്ലയിൽ തിങ്കളാഴ്ച വിതരണം നടക്കും.

ഐ.പി.സി കുവൈറ്റ്‌ പി.വൈ.പി.എ, ജോർജ്ജ് മത്തായി സി.പി.എ, പാലക്കാട്‌ മേഖലാ പ്രസിഡന്റ് പാസ്റ്റർ സാം ദാനിയേൽ എന്നിവരും പ്രവർത്തനങ്ങളിൽ സംസ്ഥാന പി.വൈ.പി.എയോടൊപ്പം കൈകോർക്കുന്നുണ്ട്.

-Advertisement-

You might also like
Comments
Loading...