ഇന്നത്തെ ചിന്ത : കരുണയിൻ വലിപ്പമുള്ള ദൈവം | ജെ.പി വെണ്ണിക്കുളം

മീഖാ 7:18,19 അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.
7:19 അവൻ നമ്മോടു വീണ്ടും കരുണ കാണിക്കും നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെ ഒക്കെയും നീ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയും.

post watermark60x60

ദൈവത്തിന്റെ കരുണയുടെ വലിപ്പം മീഖാ പ്രവാചകൻ പറയുന്നത് ശ്രദ്ധിക്കുക. ദൈവം അകൃത്യം മോചിക്കുന്നവനാണെന്നും അവനു സമനായി മറ്റാരുമില്ല എന്നും നാം വായിക്കുന്നു.യാഥാസ്ഥിതിക യഹൂദന്മാർ ആണ്ടിലൊരിക്കൽ തങ്ങളുടെ പോക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന കുറെ മാലിന്യങ്ങൾ നദിയിൽ കൊണ്ടുപോയി കുടഞ്ഞു കളയുക പതിവായിരുന്നു. എന്നാൽ പാപത്തിൽ അകപ്പെട്ടവരുടെ പാപം ആണ്ടിലൊരിക്കൽ അല്ല, പൂർണ്ണമായി പരിഹരിക്കാൻ കഴിയുന്നതാണ്. അതാണ് ദൈവപ്രവർത്തിയുടെ പൂർണ്ണത. അതു ഒരിക്കലും പൊങ്ങിവരാതെ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയുവാൻ ദൈവത്തിനു മാത്രമേ കഴിയൂ.

ധ്യാനം : മീഖാ 7
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like