കവിത: കാലം | ബെന്നി ജി മണലി
കാലം ഇത് കാലം മഹാമാരിതൻ കാലം
ചിലർക്കിതു നെടുവീർപ്പിൻ കാലം
കണ്ണീരും വേർപാടും ഏറുന്ന കാലം
വിതുമ്പലും തേങ്ങലും ഏറുന്ന കാലം

ചി ലർക്കിതു ആഘോഷ കാലം
തിന്നു തിമർത്തു കിടിച്ചിരിപ്പാനുള്ള കാലം
പരദൂഷണം കള്ളം ഏഷണി ഈവക
നവ മാധ്യമങ്ങളിൽ പടർത്താനുള്ളൊരു കാലം
മറ്റു ചിലർക്കിതു വരുത്തി തൻ കാലം
ഭക്ഷണ പാനീയമറ്റൊരു കാലം
പഞ്ഞവും പട്ടിണി ഏറെയുള്ളൊരു കാലം
അടുപ്പു പുകയിക്കാനാവാത്ത കാലം
Download Our Android App | iOS App
ജോലിയും വേലയും നഷ്ടമാകുന്ന കാലം
ബന്ധവും സ്വന്തവും തകരുന്ന കാലം
വരുമാന മാര്ഗങ്ങള് വറ്റുന്ന കാലം
ജീവിക്കാനേറെ മുട്ടുള്ള കാലം
എന്നാൽ നമുക്കിത് നല്ല കാലം
ദൈവത്തോടല്പ അടുക്കവുമുള്ളൊരു കാലം
ദൈവ സമ്പര്ക്കത്തിലാവാനുള്ളൊരു കാലം
മറ്റുള്ളവർക്കായി കരുതാനുള്ളൊരു കാലം
ഇത് നമുക്കൊരു ദൈവകാലം ..
ബെന്നി ജി മണലി