കവിത: പ്രസംഗകസർത്തുകൾ | പാ. ബെന്നി പി. യു

പ്രസംഗകസർത്തിവിടെ ഉത്തരോത്തരം സലീലം,
പ്രവത്തികൊണ്ടതു പിന്നെ തകർക്കുന്നൂ ചിലർ സമൂലം,
മോക്ഷവഴികാട്ടി നൂഴുന്നിവർ തീർക്കുന്നു സമസ്യ,
വെളിച്ചം കാട്ടുമെന്നോതുന്നിവർ സ്വയം തകർക്കുന്നു തപസ്യ.
നാക്കിലവർ തീർക്കുന്നു സ്വർഗ്ഗം,
നാട്ടിലവർ തീർക്കുന്നു നരകം,
വീഥിയിൽ വിളിച്ചോതുന്നു സ്വർഗ്ഗം,
വീട്ടിലവർ കാട്ടുന്നു തനി നിസ്സർഗ്ഗം.
വാക്കിലവർ പടയ്ക്കുന്നു പരലോകം,
നാട്ടിലവർ തേടുന്നു ഇഹലോകം,
ആരാധനയിൽ ആർത്തലച്ചാനന്ദം,
ആഴ്ച്ചയിൽ പിന്നെ ആറു നാൾ ആർഭാടം.
നോമ്പുനോറ്റവർ പിന്നെ കൊമ്പുകോർക്കുന്നു,
ഇമ്പമയ് നിന്നവർ പിന്നെ വമ്പുകാട്ടുന്നൂ,
തമ്പുരാൻ കാണുംഎന്നത് അമ്പെ! മറക്കുന്നു,
അംമ്പരം കടന്നിവർ നിന്നിലെത്തുമോ എൻ തമ്പുരാനെ!
എവിടേക്കന്നറിയാതി പ്രയാണം
എന്തിനെന്നറിയാതി പ്രസംഗം
എന്നുമാറുമോ എൻ ജനത്തിൻ
പ്രസംഗകസർത്തുകൾ.

post watermark60x60

പാ. ബെന്നി പി. യു

-ADVERTISEMENT-

You might also like