ഇന്നത്തെ ചിന്ത : ദൈവത്തിന്റെ കണ്ണിനു ഒന്നും മറവായിരിക്കുന്നില്ല | ജെ.പി വെണ്ണിക്കുളം
നല്ലതും തീയതും നോക്കിക്കാണുന്ന കണ്ണാണ് ദൈവത്തിന്റെ കണ്ണ്. അതു ആശ്വാസത്തിന്റെയും ശക്തിയുടെയും കേന്ദ്രം കൂടിയാണല്ലോ. ദൈവത്തിന്റെ കണ്ണുകൾ ഏതു ഇരുട്ടറയിലും ഇറങ്ങിച്ചെല്ലും. അതു ദോഷത്തെ മാത്രമല്ല അതിന്റെ ഉദ്ദേശത്തെയും തിരിച്ചറിയുന്നു. ഇന്ന് പലരും ആരും അറിയാതെയും കാണാതെയും പലതും ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. അവരുടെ വിചാരം ആരും കാണുന്നില്ല എന്നാണ്. എന്നാൽ എല്ലാം കാണുന്ന കണ്ണ് ഉയരത്തിലുണ്ടെന്നു മറന്നു പോകുന്നു. അനീതിയെയും ദുഷ്ടതയെയും നശിപ്പിക്കാൻ കഴിവുള്ള ആ കണ്ണ് ആർദ്രതയും മനസലിവും പ്രകടിപ്പിക്കേണ്ടവരോട് അതു ചെയ്യുകയും ചെയ്യും. അതിനാൽ ദൈവഭയത്തിൽ ജീവിക്കുക എന്നതാണ് ഒരു ജ്ഞാനി ചെയ്യേണ്ടതെന്നാണ് ശലോമോൻ പറയുന്നത്.
ധ്യാനം: സദൃശ്യവാക്യങ്ങൾ 15
ജെ.പി വെണ്ണിക്കുളം


- Advertisement -