കവിത: അതിശ്രേഷ്ടമാം വരം | രാജൻ പെണ്ണുക്കര

ശ്രേഷ്ടമാം ചില വരങ്ങൾക്കായി
കെഞ്ചി ഞാൻ നിൻ മുൻപിൽ…
എൻ മനോ ഫലകങ്ങളിൽ
കുറിച്ചുവെച്ചു അവയിൻ പേരുകൾ..

post watermark60x60

ദിനരാത്രങ്ങളിൽ
സ്വപ്നമായി
കണ്ടു ഞാൻ
അവയോരോന്നും..

അതിശ്രേഷ്ടമാം ഒരു വരം മാത്രം
വച്ചുനീട്ടി നിൻ കരങ്ങൾ..
“”സ്നേഹം””
മാണതിൻ നാമമെന്നു
മൃദുവായി ഓതി
എൻ കാതുകളിൽ….

Download Our Android App | iOS App

നിൻ ഇമ്പമാം സ്വരം കേട്ടു
ഞാനെൻ കാതോരങ്ങളിൽ…
അന്നു ഞാൻ അലിഞ്ഞുപോയി
വെയിലിൽ ഹിമം പോൽ അതിൽ..

നിൻ നിസീമാമം സ്നേഹമതിൻ
“”ഘനം”… നിനക്കുവനാതില്ലേ!!!!!!
ആഴമതിൻ നീളം വീതി
എങ്ങനെ അളന്നിടും നാഥാ..

സ്നേഹമാണ് നിൻ നാമമതിൻ
പര്യായമെന്നു അറിയുന്നു ഞാനഹോ..
ആ സ്നേഹത്താലെന്നെ
പൊതിഞ്ഞിടണെ ഇന്നുമെന്നും….

നിർവ്യാജമാം സ്നേഹം മാത്രം
സദാ പകർന്നിടേണം എന്നിൽ….
നിസ്വാർത്ഥമാം സ്നേഹത്താൽ
കരുതണം സഹജരേയും…

നിഷ്കളങ്കമാം സ്നേഹം
ലേശം മതി മന്നിൽ
ഏതു ശത്രുവിനെയും
മിത്രമാക്കീടുവാൻ…..

ദൃശ്യമാം സോദരെ
സ്നേഹിക്കാത്തവർ
അദൃശ്യനാം ദൈവത്തെ
സ്നേഹിപ്പതെങ്ങനെ????…

സ്നേഹത്തിൻ വില ഞാൻ
കാണുന്നു ക്രൂശിങ്കൽ..
പാപിയാം എന്നെനി
സ്‌നേഹിച്ചവിധം
ഓർക്കുമ്പോൾ!!!!!!

സർവ്വ വരങ്ങൾ
നേടിയാലും
സ്നേഹമില്ലെങ്കിൽ
അവകൾ ഒന്നുമില്ലാ
എന്നു ഞാൻ
അറിയുന്ന നിമിഷം
ധന്യമായിത്തീർന്നിടും
എൻ ”’ഇഹലോക വാസം””…

(രാജൻ പെണ്ണുക്കര)
വസായ് റോഡ്

-ADVERTISEMENT-

You might also like