ഇന്നത്തെ ചിന്ത : കല്ലെറിയാൻ തുനിയുന്നവർ | ജെ.പി വെണ്ണിക്കുളം
യേശുവിനെ കല്ലെറിയുവാൻ യഹൂദന്മാർ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. അവൻ ദൈവദൂഷണം പറഞ്ഞു എന്നു പറഞ്ഞാണ് കല്ലെറിയാൻ പദ്ധതിയിട്ടത്. അതും ചെറിയ കല്ലുകളല്ല, വലിയ കല്ലുകൾ ചുമന്നുകൊണ്ടു വന്നു എന്ന ആശയമാണ് മൂലഭാഷയിൽ ഉള്ളത്. ഇന്നും ഇത്തരക്കാരെ നമുക്ക് ചുറ്റും കാണാം. കല്ലെറിയുന്നവരും കല്ലെറിയാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവരും വർധിച്ചു വരുന്ന ഇക്കാലത്തു അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല. ഇങ്ങനെയുള്ളവരെ ഓർത്തു പ്രാർത്ഥിക്കാം.
ധ്യാനം: യോഹന്നാൻ 10
ജെ.പി വെണ്ണിക്കുളം
-Advertisement-