കോവിഡ് കാലത്ത് കരുതലിൻ കരവുമായി ഐ.പി.സി ബോഡോലാന്റ്

ബാലിപ്പാറ: കോവിഡ് കാലത്ത് ദുരിതങ്ങളിൽ പെട്ട് വലഞ്ഞ 330 നിർധന കുടുംബങ്ങൾക്കു ആവശ്യ സാധനങ്ങൾ അടങ്ങിയ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത് ഐ.പി.സി ബോഡോലാന്റ് റീജിയൺ മാതൃക കാട്ടി. 3 ഘട്ടങ്ങളിലായാണ് വിതരണം നടത്തിയത്. കൂടാതെ കോവിഡ് കാലത്ത് പാലിക്കേണ്ട സുരക്ഷ മുൻകരുതലുകളെ പറ്റി ബോധവത്കരിക്കുകയും ചെയ്തു. സോണിറ്റ്പുർ ജില്ലയിലെ ഫുൽബാരി, മൻസിറി, മൊലൻബസ്തി തുടങ്ങിയ സ്ഥലങ്ങളിൽ ആണ് കിറ്റുകൾ വിതരണം ചെയ്തത്. തികച്ചും ദരിദ്രരായ ആളുകൾ അധിവസിക്കുന്ന സ്ഥലങ്ങൾ ആണ് ഇത്. പ്രളയബാധിത പ്രദേശങ്ങൾ കൂടെ ആണിത്.

മറ്റ് സന്നദ്ധ സംഘടനകൾ ഒന്നും തന്നെ സഹായവുമായി എത്താഞ്ഞ സന്ദർഭത്തിൽ, അവരുടെ യാതനകൾ മനസ്സിലാക്കിയ പാസ്റ്റർ രാജൻ ചാക്കോ, അതിനായുള്ള പരിശ്രമം നടത്തി. അദ്ദേഹത്തിന്റെ പ്രേഷിത പ്രവർത്തനങ്ങളുടെ അഭ്യുദയകാംഷികൾ അദ്ദേഹത്തിന് ഒപ്പം ഈ ഉദ്യമത്തിൽ പങ്കാളികൾ ആയി. ദുരിതമനുഭവിച്ച കുറെ പാവങ്ങളെ ആശ്വസിപ്പിക്കുവാനും സഹായിക്കുവാനും സാധിച്ചതിന്റെ സംതൃപ്തിയിൽ ആണ് പാസ്റ്റർ രാജൻ ചാക്കോയും സഹപ്രവർത്തകരും. ഈ ഉദ്യമത്തിനായി പ്രാർത്ഥിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്ത എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഐ.പി.സി ബോഡോലാന്റ് മിഷൻ പ്രസിഡന്റ്‌ കൂടെ ആയ പാസ്റ്റർ രാജൻ ചാക്കോ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.