ഇന്നത്തെ ചിന്ത : യുവാക്കന്മാരോട് സഭാപ്രസംഗി സംസാരിക്കുന്നു | ജെ.പി വെണ്ണിക്കുളം

സഭാപ്രസംഗി 11: 9 ൽ കാണുന്ന വസ്തുത യുവാക്കൾക്കു എങ്ങനെയും ജീവിക്കാം എന്നുള്ള സൂചനയല്ല നൽകുന്നത്. ലോകസുഖത്തിനു പിന്നാലെ ഓടുന്നവർ മറന്നു പോകുന്ന ഒന്നുണ്ട്, നാശത്തിലേക്കാണ് ആ ഓട്ടം എന്ന്. തങ്ങളുടെ പ്രവർത്തികൾ നിമിത്തം ദൈവത്തിന്റെ ന്യായാസനത്തിനു മുന്നിൽ വരുമ്പോൾ ലജ്ജിക്കാൻ ഇടവരരുത്. ഇവിടെ കരുതലോടെയുള്ള ജീവിതം ആവശ്യം. യൗവനകാലത്തു സ്രഷ്ടാവിനെ ഓർക്കുക. ഈ കാലഘട്ടത്തിൽ എടുക്കുന്ന തീരുമാനം നിങ്ങളുടെ ഭാവി നിർണയിക്കുന്നതായിരിക്കും. ദൈവഭയമുള്ളവന് ദുർദിവസങ്ങളിലും വാർദ്ധക്യത്തിലും ഭയപ്പെടേണ്ടി വരില്ല.

ധ്യാനം: സഭാപ്രസംഗി11,12
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.