ക്രൈസ്തവ എഴുത്തുപുര കോഴിക്കോട് ജില്ലാ യൂണിറ്റ് രൂപീകരിച്ചു

കോഴിക്കോട്: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിന്റ പ്രവർത്തനങ്ങൾ വിപുലമാക്കുക എന്ന ഉദേശത്തോടെ ഓരോ ജില്ലയിലും യൂണിറ്റുകൾ തുടങ്ങുന്നതിന്റ ഭാഗമായി ജൂൺ 29ന് വൈകിട്ട് 7 മുതൽ സൂമിലൂടെ ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രസിഡന്റ്‌ ജിനു വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കോഴിക്കോട് യൂണിറ്റ് രൂപികരിച്ചു.

പ്രസിഡന്റായി പാസ്റ്റർ സുനിൽ പി.തോമസ്, വൈസ് പ്രസിഡന്റുമാരായി പാസ്റ്റർ ജോജി വി. മാത്യു, സി.വി ജോസ്, സെക്രട്ടറി- പാസ്റ്റർ ലിജോ കെ.സാം, ജോയിന്റ് സെക്രട്ടറിമാരായി – അശ്വന്ത് ആർ, ഡെല്ലാ
ട്രഷറർ- പ്രീത്, മീഡിയ കൺവീനർ- വിനോദ് മാത്യു, അപ്പർ റൂം – പ്രസൂന മ്യൂറിയൽ ജോർജ്ജ് എന്നിവരെയും
കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ജോമോൻ,
പാസ്റ്റർ സന്തോഷ്‌, ബെന്നി ബേബിച്ചൻ,
ജോമോൻ, സാമുവേൽ, മോജിൻ, ബോവസ്, ജോനാ ക്രിസ്റ്റിൻ
എന്നിവരെയും തിരഞ്ഞെടുത്തു.

ക്രൈസ്തവ എഴുത്തുപുര ജനറൽ മിഷൻ ഡയറക്ടർ എബിൻ അലക്സ്‌, ശ്രദ്ധ ഡയറക്ടർ ഡോ.പീറ്റർ ജോയ്, ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, ട്രഷറർ പാസ്റ്റർ ജസ്റ്റിൻ ജോർജ് കായംകുളം, ശ്രദ്ധ ജോയിന്റ് ഡയറക്ടർ സുജ സജി, മീഡിയ കൺവീനർ ബിൻസൺ കെ.ബാബു, കമ്മറ്റി അംഗങ്ങളായ ഡോ.ബെൻസി ജി.ബാബു, ഡോ ജീസ് പോൾ, ജെയ്സു വി. ജോൺ, ജിനീഷ് പുനലൂർ എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.