ഇന്നത്തെ ചിന്ത : ദൈവത്തിനുള്ളത് അപഹരിക്കുന്നവർ | ജെ.പി വെണ്ണിക്കുളം

ദൈവത്തെ ചോദ്യം ചെയ്യുകയും ദൈവത്തിനുള്ളത് അപഹരിക്കുകയും (മോഷ്ടിക്കുകയും) ചെയ്യുന്ന ഒരു സമൂഹത്തെ മലാഖി പ്രവചനത്തിൽ കാണാം. ഞങ്ങൾ ഏതിൽ മടങ്ങി വരണമെന്നും ഏതിനാൽ ഞങ്ങൾ നിന്നെ തോല്പിക്കുന്നു എന്നും ദൈവത്തോട് ചോദിച്ചപ്പോൾ നിങ്ങൾ ദൈവത്തെ തോല്പിക്കുന്നത് ദശാംശത്തിലും വഴിപാടിലും തന്നെ (3:8) എന്നു ദൈവം പറയുന്നു. ദൈവത്തെ തോല്പിക്കുന്നവർ ശാപഗ്രസ്തരായിത്തീരുമെന്നും അവർക്ക് മുന്നറിയിപ്പ് നൽകി. പ്രിയരെ, ദൈവത്തിനു നൽകേണ്ടതൊന്നും നാം പിടിച്ചു വയ്ക്കാൻ പാടില്ല. ചോദ്യം ചെയ്യാതെ അനുസരിക്കുന്നവർക്കു ആകാശത്തിന്റെ കിളിവാതിൽ തുറന്നുള്ള അനുഗ്രഹം നൽകുമെന്ന് ദൈവം ഉറപ്പു നൽകുന്നു. പുതിയനിയമ സഭയ്ക്കുള്ള പ്രമാണം ദശാംശമല്ല, ഓഹരിയാണ്. അതിൽ ആത്മാർത്ഥത കാണിക്കുന്നവരെ ദൈവം മാനിക്കും. ഇതു മനുഷ്യർക്കല്ല, ദൈവത്തിനു ചെയ്യുന്നു എന്ന ചിന്തയോടെ വേണം കൊടുക്കുവാൻ.

 

post watermark60x60

വേദഭാഗം : മലാഖി 3

ജെ.പി വെണ്ണിക്കുളം 

 

-ADVERTISEMENT-

You might also like