ഇന്നത്തെ ചിന്ത : ലംഘനങ്ങൾ മറച്ചു വച്ചാൽ ശുഭം വരില്ല |ജെ.പി വെണ്ണിക്കുളം

തെറ്റുകൾ ആരുടെ ജീവിതത്തിലും സംഭവിക്കാം. എന്നാൽ അതു ദൈവമുൻപാകെ ഏറ്റുപറയാതിരിക്കുന്നത് ഗൗരവമേറിയ പാപമാണ്. നല്ല സൗകര്യങ്ങളും സാഹചര്യങ്ങളും ഉണ്ടായിട്ടും തന്റെ തെറ്റിനെ ഗൗരവമായി കാണാതിരുന്ന വ്യക്തിയാണ് ആദാം. ഇയ്യോബ് അതിനെക്കുറിച്ചു പറയുന്നത് ശ്രദ്ധിക്കുക:
” ആദാമിനെപ്പോലെ എന്റെ ലംഘനം മൂടി എന്റെ അകൃത്യം മാർവ്വിടത്തു മറെച്ചുവെച്ചെങ്കിൽ…”(ഇയ്യോബ്
31:33 എന്നാണ്. പക്ഷെ ഇയ്യോബ് ദൈവമുൻപാകെ നിഷ്കളങ്കനായിരുന്നു. ദൈവം തന്നെ അവനെക്കുറിച്ചു സാക്ഷ്യം പറയുന്നുവല്ലോ (2:3). തന്റെ കുറ്റം ഏറ്റുപറഞ്ഞ ദാവീദിനെ ദൈവം വിളിച്ചത് “തന്റെ ഹൃദയപ്രകാരമുള്ളവൻ” എന്നാണ് (അപ്പൊ. 13:22). ചതിയനും ഉപായിയുമായിരുന്ന യാക്കോബ് താൻ ആരാണെന്നു ഏറ്റുപറഞ്ഞു. അതിനാൽ ‘യാക്കോബിന്റെ ദൈവം’ എന്നു വിളിക്കാൻ ദൈവം മടിച്ചില്ല. പ്രിയരെ, ദൈവഭയമുള്ളവർക്കു തങ്ങളുടെ ലംഘനങ്ങളെ മറച്ചുവയ്ക്കാൻ സാധ്യമല്ല. അതു ഉപേക്ഷിച്ചു, ഏറ്റുപറഞ്ഞു കരുണ പ്രാപിക്കുന്നവരെയാണ് ദൈവത്തിനു ഇഷ്ടം.’

വേദ ഭാഗം: സദ്ര്യശ്യ 28
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.