കോവിഡ്: ഡ്രൈവ് ഇൻ ആരാധനയുമായി ബെംഗളൂരു ബെഥേൽ എ.ജി. ചർച്ച്
ബെംഗളൂരു: സമൂഹ്യ അകലം പാലിച്ചും സുരക്ഷാ മുന്‍ കരുതല്‍ എടുത്തും വിശ്വാസികള്‍ക്കായി കോവിഡ് കാലത്ത് ഡ്രൈവ് ഇന്‍ ആരാധന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ബെംഗളൂരു ഹെബ്ബാള്‍ ബെഥേല്‍ എ.ജി ചര്‍ച്ച്. വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ഡ്രൈവ് ഇന്‍ ചര്‍ച്ച് രീതി ആദ്യമായി പരീക്ഷിച്ചപ്പോള്‍ നിരവധിപ്പേര്‍ക്കാണ് പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കാളികളാന്‍ സാധിച്ചത്. എല്ലാവിധ സർക്കാർ നിർദ്ദേശങ്ങളും പാലിച്ചും അധികാരികളിൽ നിന്നും ആവശ്യമായ അനുവാദങ്ങൾ എടുത്തിട്ടുമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇന്ന് ആരാധന നടത്തിയതെന്നും സംഭവം വാൻ വിജയമായിരുന്നതിനാൽ തുടർന്നുള്ള ആഴ്ചകളിലും സമാനരീതിയിൽ ആരാധന നടത്തുമെന്നും ബെഥേൽ എ.ജി. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം.എ. വര്ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.


- Advertisement -

Comments are closed.