കവിത: ഗത്ശമൻ | സുനില്‍ വര്‍ഗ്ഗിസ്, ബംഗ്ലൂര്‍
കവിത

ഗത്ശമൻ
ഗത്ശമനയിൽ നിന്ന്
Download Our Android App | iOS App
കാൽവരിയിലേക്കുള്ള ദൂരം
സ്നേഹമാകുന്നു.
തൃഷ്ണ പേറിയലയുന്ന
പിശറൻ കാറ്റുകൾ.
ഇരുൾ കൂമ്പി നിൽക്കവേ
ഉയരങ്ങളിലേക്ക് നീളുന്ന
തളർന്ന കണ്ണുകൾ..
ഗത്ശമന നിയോഗത്തെ പുണരലാകുന്നു
മുറിവിലൂടെ പായുന്ന പുഴകൾ
പരിഹാസത്തിന്റെ കുപ്പിച്ചില്ലുകൾ
ഭാരം താങ്ങാനാവാതെ, താഴേക്ക് ..
കാൽവരിയിലേക്കുള്ള വഴി
സമർപ്പണത്തിന്റെ ആകാശമാകുന്നു.
തുളയുന്ന കൈകൾ,
പ്രാണനിലേക്ക് പായുന്ന വേദനച്ചീളുകൾ
നാഥന്റെ കണ്ണിലപ്പോഴും വറ്റാത്ത
കനിവു സാക്ഷിയായി
വിലാപുറവും തുളയുന്നു
കാൽവരി പൂർണ്ണതയുടെ
അവസാന പടവുകളാവുന്നു.