അനുഭവകുറിപ്പ്: ഭൂമിയുടെ വിലാപം | സിമി ബിജു

ഹേ മനുജാ! എവിടെ നീ?
എന്തേ തെരുവുകളും വീഥികളും വിജനമായി കിടുക്കുന്നു?
മരണത്തെ അഭിമുഖീകരിക്കുവാനുള്ള ഭീതിയാൽ ഞാൻ ഒളിവിൽ… സർവലോകത്തെയും ശാസ്ത്രത്തെയും കീഴടക്കി ഉപഗ്രഹത്തിലെത്തിയ നിനക്ക് ഭയമോ? നഗ്നനേത്രങ്ങൾകൊണ്ട് കാണുവാൻ കഴിയാത്ത കേവലം ഒരു അണുവിനെ നീ ഭയക്കുന്നുവോ ? കോവിഡ് നിസ്സാരനല്ല, പ്രാണനെ അപഹരിക്കുവാൻ ശക്തൻ. ആധുനിക ശാസ്ത്രലോകത്തിൽ സർവവും നേടിയെന്ന് നിനച്ച മനുഷ്യൻ… ഇത്ര നിസ്സാരനോ! എവിടെ നിന്റെ അതിർവരമ്പുകൾ?

ജാതിമത വർണ്ണ സാമ്പത്തിക അതിർവരമ്പുകളെ ഭേദിച്ച് ഭൂമി… ഒരേ കുഴിയിലേക്ക് മൃതിയടഞ്ഞ മർത്യനെ സ്വീകരിച്ചു. മാലിന്യം പുറന്തള്ളരുതേയെന്ന ജലജീവികളുടെയും വൃക്ഷങ്ങൾ വെട്ടരുതേയെന്ന പക്ഷിമൃഗാദികളുടെയും അപേക്ഷ നി കൈക്കൊണ്ടില്ല. ഇവയെല്ലാം ദോഷകരമായി ബാധിച്ചത് മനുഷ്യ…നിന്നെത്തന്നെയല്ലേ ! അന്തരീക്ഷതാപം മനുഷ്യന് ഇന്നു താങ്ങുവാൻ സാധിക്കുന്നുണ്ടോ.

ഇന്നത്തെ സംഭവവികാസങ്ങൾ
ചില പുതിയ ഉൾക്കാഴ്ചകളിലേക്കും ശക്തമായ തിരുമാനങ്ങളിലേക്കും മനുഷ്യനെ എത്തിക്കട്ടെ. ജലത്തെ മാലിന്യം കൂടാതെയും വൃക്ഷങ്ങൾ സംരക്ഷിക്കുമെന്നും പരിസ്ഥിതിയെ കാക്കുമെന്ന ഉറച്ച തീരുമാനം.

സിമി ബിജു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.