ഒമാൻ പെന്തക്കോസ്തൽ അസംബ്ലിയുടെ റിവൈവൽ മീറ്റിംഗിന് തുടക്കമായി

ഒമാൻ : ഒമാൻ പെന്തക്കോസ്തൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ 5 ദിവസത്തെ റിവൈവൽ മീറ്റിങ്ങിന് ഇന്നലെ തുടക്കമായി. O P A സഭകളുടെ പ്രസിഡന്റും O P A മസ്കറ്റ് സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ ഷോജി കോശി മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ബെനിസൺ മത്തായിയാണ് മുഖ്യാതിഥി. ഡോ. ബ്ലെസ്സൺ മേമനയാണ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്. എല്ലാ ദിവസവും വൈകിട്ട് ഒമാൻ സമയം 8 മണി മുതൽ 9.30 വരെ ഓൺലൈനിലൂടെയാണ് മീറ്റിംഗ് നടക്കുന്നത്.

post watermark60x60

ഈ കാലഘട്ടത്തിൽ ഉണർവിന്റെ ആവശ്യകത എന്തെന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ കാലോചിതമായ ഒരു സന്ദേശം ഇന്നലെ നടന്ന മീറ്റിങ്ങിൽ പാസ്റ്റർ ബെനിസൺ മത്തായി നൽകി. ജൂൺ 12 വരെ നടക്കുന്ന ഈ മീറ്റിങ്ങിൽ സൂം ആപ്ലിക്കേഷനിലൂടെ പങ്കെടുക്കാൻ സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Zoom ID : 86353780219
Password : OPA

-ADVERTISEMENT-

You might also like