മാതാപിതാക്കൾക്കായി ട്രാൻസ്ഫോമേഴ്‌സ് വെബിനാർ സീരീസ്

മാതാപിതാക്കൾക്കായി ട്രാൻസ്ഫോമേഴ്‌സ് വെബിനാർ സീരിസ് ആരംഭിക്കുന്നു. ജൂൺ 20 ശനി വൈകുന്നേരം 04.30 മുതൽ 05.30വരെ (ഇന്ത്യൻ സമയം) പ്രസിദ്ധ കൗൺസിലിംഗ് വിദഗ്ധൻ ഡോ. ജോൺ ജേക്കബ് മുണ്ടുകോട്ടക്കൽ സീരീസിലെ പ്രഥമ വെബിനാർ നയിക്കുന്നു. പോസിറ്റീവ് പേരെന്റ്റിങ് എന്ന ഈ തത്സമയ ചോദ്യോത്തര പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന മാതാപിതാക്കൾക്ക് ലോകത്തെവിടെ നിന്നും പങ്കെടുക്കാം.

സൗജന്യ രജിസ്‌ട്രേഷൻ ലിങ്ക് ട്രാൻസ്ഫോമേഴ്‌സ് ഫേസ്ബുക്ക് പേജിലും, www.transformers.world വെബ് പേജിലും ലഭ്യമാണ്. നവമാധ്യമങ്ങളും പബ്‌ജിപോലുള്ള കില്ലർ ഗെയിമുകളും പോണോഗ്രഫി, ലഹരി തുടങ്ങിയ കുട്ടികളിലെ അടിമത്തങ്ങളും മാതാപിതാക്കളുടെ സ്വരച്ചേർച്ചകേടുകളും ജോലിയിലെ സമ്മർദ്ദങ്ങളും ഉയർത്തുന്ന അസ്വസ്ഥതകൾക്ക് ഒരു പരിഹാരമാണ് ഈ വെബിനാർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.