21 ദിന ഉപവാസപ്രാർത്ഥനകൾ നടന്നു വരുന്നു

പാ. ബ്ലെസ്സൺ പി.ബി

ലോകരാജ്യങ്ങൾ കൊവിഡ്-19 നിന്ന് മുക്തി നേടുവാനും ജനം ദൈവത്തിങ്കലേക്ക് തിരിയുവാനും ഹാർവെസ്റ്റ് ഗ്ലോബൽ മിനിസ്ട്രിസിന്റെ പ്രവർത്തന വിശാലതയ്ക്കുമായി മെയ് മാസം 26 ന് ആരംഭിച്ച ഓൺലൈൻ ഉപവാസപ്രാർത്ഥനകൾ ജൂൺ മാസം 15ന് അവസാനിക്കും. എല്ലാദിവസവും വൈകിട്ട് 7:30 മുതൽ 9:30 വരെ ഓൺലൈൻ ‘സൂം’ വഴി പൊതുമീറ്റിംങ്ങ് ആയി നടന്നു വരുന്നു.ഈ മീറ്റിംഗിൽ ID:9049090611 password: HARVEST ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണ്. ഹാർവെസ്റ്റ് ഗ്ളോബൽ മിനിസ്ട്രിസിന്റെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ. പ്രിൻസ് അയർലണ്ട് ഉത്ഘാടനം ചെയ്ത മീറ്റിംഗുകളിൽ അനുഗ്രഹീത കർത്തൃദാസന്മാർ പാസ്റ്റർ. ജെഫി ജോർജ്ജ് (UK), പാസ്റ്റർ ബിജു ചെറിയാൻ (UK), പാസ്റ്റർ.പ്രേം കുമാർ(ദോഹ), പാസ്റ്റർ. ജോൺസൺ സാമുവേൽ, പാസ്റ്റർ. തോമസ് മാമ്മൻ, പാസ്റ്റർ ജോയി ഏബ്രഹാം (ഒമാൻ)തുടങ്ങിയവർ മുൻ ദിവസങ്ങളിൽ ദൈവ വചനം ശുശ്രൂഷിച്ചു.തുടർന്നുളള വൈകിട്ട് നടക്കുന്ന പൊതുമീറ്റിംങ്ങുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള കർത്താവ് വിലയേറിയ ദാസന്മാർ ദൈവ വചനം മീറ്റിംഗുകളിൽ ശുശ്രൂഷിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading