ഇന്നത്തെ ചിന്ത : ആശ്വസിപ്പിക്കാൻ അറിയാത്ത ആശ്വാസകന്മാർ | ജെ.പി വെണ്ണിക്കുളം

കഷ്ടതയുടെ നീർച്ചുഴിയിലൂടെ കടന്നുപോയ ഇയ്യോബിനെ ആശ്വസിപ്പിക്കാൻ കടന്നു വന്ന സ്നേഹിതന്മാർ അവന്റെ സ്ഥിതി കണ്ടിട്ടു ഉരിയാടാൻ കഴിയാതെ ചില ദിവസങ്ങൾ തന്നെ മൗനമായിരുന്നു. പിന്നീട് അവരിൽ നിന്നും വന്ന വാക്കുകൾ വേദനിപ്പിക്കുന്നതായിരുന്നു. ഇയ്യോബ് അവരെ വിളിച്ചത് ‘വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ’ എന്നാണ്. തനിക്കുണ്ടായ കഷ്ടത സ്നേഹിതന്മാരുടെ ജീവിതത്തിൽ ആയിരുന്നെങ്കിൽ ഒരിക്കലും താൻ കുറ്റപ്പെടുത്തുകയില്ലായിരുന്നു എന്നാണ് ഇയ്യോബ് പറഞ്ഞത്. പ്രിയരെ, വേദനിക്കുന്ന ഹൃദയത്തിനു ഒരു നല്ല വാക്കാണ് ഔഷധം. വാക്കുകൾ കൊണ്ട് ഒരുവനെ താങ്ങാനും ഒടുക്കുവാനും സാധിക്കും. നാം ഏതു തെരഞ്ഞെടുക്കുന്നു എന്നതിലാണ് കാര്യം.

വേദഭാഗം: ഇയ്യോബ് 16
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.