ക്രൈസ്തവ എഴുത്തുപുര 6-മത് വാർഷിക സമ്മേളനം ജൂൺ 1 ന് ; പാസ്റ്റർ സാം ജോർജ് മുഖ്യ പ്രഭാഷകൻ

തിരുവല്ല : ക്രൈസ്തവ മാധ്യമ രംഗത്തു വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്‌ടിച്ച ആഗോള ക്രൈസ്തവ എഴുത്തുപുരയുടെ സ്ഥാപകദിനമായ ജൂൺ 1 ന് വാർഷിക സമ്മേളനം നടക്കും. രാത്രി 9 മണിക്ക് സൂമിലൂടെയാണ് മീറ്റിങ് നടക്കുന്നത്. ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് മുഖ്യ സന്ദേശം നൽകും. ക്രൈസ്തവ എഴുത്തുപുര മാനേജ്‍മെന്റു അംഗങ്ങളും, വിവിധ ചാപ്റ്റർ, യൂണിറ്റ് അംഗങ്ങളും എഴുത്തുകാരും മറ്റു അഭ്യുദയകാംക്ഷികളും ഈ യോഗത്തിൽ സംബന്ധിക്കുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവർത്തകർ ഒരുമിച്ചുകൂടുന്ന ഈ സൂം മീറ്റിംഗ് ഏറെ വ്യത്യസ്തമായി മാറും.

പ്രതിസന്ധികളെ തരണം ചെയ്ത പ്രവർത്തന വർഷത്തിൽ വിജയകരമായ അനേക നേട്ടങ്ങൾ കൈവരിക്കുവാൻ കഴിഞ്ഞ നാളുകളിൽ ക്രൈസ്തവ എഴുത്തുപുരക്ക് കഴിഞ്ഞു. മലയാള ക്രൈസ്തവ ലോകത്തെ ഓൺലൈൻ മാധ്യമ പ്രവർത്തനങ്ങളിൽ നൂതനമായ ആശയങ്ങളെ സാക്ഷാത്കരിക്കുവാൻ ക്രൈസ്തവ എഴുത്തുപുരക്ക് കഴിഞ്ഞു എന്നുള്ളത് എടുത്തുപറയേണ്ടുന്ന കാര്യമാണ്.
ക്രൈസ്തവ ലോകത്ത് തന്നെ വിപ്ലവകരമായി മാറിയ ദിനപത്രം വലിയ വളർച്ചയുടെ പാതയിലാണ്. അനുദിനം വായനക്കാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

കേവലം ഒരു മാധ്യമം എന്ന നിലയിൽ നിന്നും അനേക പദ്ധതികളും ശുശ്രൂഷകളും ചെയ്തുകൊണ്ടിരിക്കുന്നു. മിഷൻ പ്രവർത്തനങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ, പുസ്തക പ്രസിദ്ധീകരണം, ഓൺലൈൻ റേഡിയോ, ലൈവ് സ്ട്രീമിംഗ്, കുടുംബ മാസിക, കേഫാ ടെലിവിഷൻ തുടങ്ങി അഭൂതമായ വളർച്ചയാണ് കഴിഞ്ഞ നാളുകളിൽ ക്രൈസ്തവ എഴുത്തുപുരക്ക് കൈവരിക്കാൻ സാധിച്ചത്. വിവിധ രാജ്യങ്ങളിലായി പത്തു
ചാപ്റ്ററുകളും, ആറു യൂണിറ്റുകളും തുടങ്ങുവാൻ ക്രൈസ്തവ എഴുത്തുപുരക്ക് കഴിഞ്ഞ വർഷങ്ങളിൽ കഴിഞ്ഞു. ഈടുറ്റ പന്ത്രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് പുതിയ പ്രവർത്തകർ ഈ ശുശ്രൂഷയിൽ പങ്കാളികളായിത്തീർന്നുകൊണ്ടിരിക്കുന്നു. വരും നാളുകളിൽ കൂടുതൽ നൂതന പ്രവർത്തനങ്ങൾ കൂടി തുടങ്ങുമെന്ന് മാനേജ്‍മെന്റു അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.