ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ ‘കരുതലിൻ ഹസ്തം’ മൂന്നാം ഘട്ടത്തിലേക്ക്

ന്യൂഡൽഹി: ക്രൈസ്തവ എഴുത്തുപുരയുടെ ഡൽഹി ചാപ്റ്ററിന്റെയും ജീവകാരുണ്യപ്രവർത്തന വിഭാഗമായ ‘ശ്രദ്ധ’യുടെയും നേതൃത്വത്തിൽ നടന്നു വരുന്ന ജീവകാരുണ്യ പ്രവർത്തന പദ്ധതിയായ ‘കരുതലിൻ ഹസ്തം’ മൂന്നാം ഘട്ടത്തിലേക്ക് കടന്നു.

ആട്ട(ഗോതമ്പ്പ്പൊടി),പഞ്ചസാര,എണ്ണ,പരിപ്പ്,ചായപ്പൊടി,മുളകുപൊടി,മല്ലിപ്പൊടി,ഉപ്പ്,സോപ്പ് തുടങ്ങിയ പലവ്യഞ്ജനങ്ങളും നിത്യോപയോഗ സാധനങ്ങളുൾപ്പെടുന്ന 30തോളം കിറ്റ് ഇന്ന് ഡൽഹിയുടെയും യുപിയുടെയും വിവിധ മേഖലകളിൽ വിതരണം ചെയ്തത്.പ്രവർത്തനങ്ങൾക്ക് ഡൽഹി ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ബ്ലെസൺ പി ബി, മിഷൻ കോർഡിനേറ്റർ പാസ്റ്റർ വർക്കി പി വർഗീസ് (ബെന്നി),ഡൽഹി ചാപ്റ്റർ ട്രഷറർ ബ്രദർ രഞ്ജിത്ത് ജോയി തുടങ്ങിയവർ നേതൃത്വം നൽകി. പ്രവർത്തന പദ്ധതിയിലെ ഒന്നാം ഘട്ടത്തിൽ ഡൽഹിയുടെ പ്രാദേശിക തലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ദൈവദാസന്മാർക്കും , നിത്യതയിൽ ചേർക്കപ്പെട്ട ദൈവദാസന്മാരുടെ കുടുംബങ്ങൾക്കും സാമ്പത്തിക സഹായം എത്തിച്ചു കൊടുത്തു, രണ്ടാം ഘട്ടത്തിൽ ലോക്ക്ഡൗൺ കാരണം ജോലി നഷ്ടപ്പെട്ട് സ്വദേശങ്ങളിലേക്ക് കാൽനടയായി പാലായനം ചെയ്തുകൊണ്ടിരുന്നവരുടെ ഇടയിൽ ഏകദേശം ഇരുനൂറ്റിയമ്പതോളം ഉച്ചഭക്ഷണവും കുടിവെള്ളവും എത്തിച്ച് നൽകി.

മൂന്നാം ഘട്ടത്തിൽ ഭവനങ്ങളിലും മറ്റും നിത്യോപയോഗസാധനങ്ങൾക്കുപോലും മറ്റും വകയില്ലാത്തവരുടെ ഇടയിലേക്ക് ഇറങ്ങി ചെന്നു. ഇതിനകം ക്രൈസ്തവ എഴുത്തുപുരയുടെ ജീവകാരുണ്യ പ്രവർത്തന വിഭാഗമായ ‘ ശ്രദ്ധ’ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കി വരുന്നു. രാജ്യതലസ്ഥാനത്തും ഇതിനകം ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്രൈസ്തവ എഴുത്തുപുര ചെയ്തു വരുന്നു. തുടർന്നുളള നാളുകളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം പ്രാമുഖ്യം നൽകിയുളള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ക്രൈസ്തവ,എഴുത്തുപുര ഡൽഹി ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.