ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കുവാൻ സംസ്ഥാന പി.വൈ.പി.എയുടെ ആഹ്വാനം

കുമ്പനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കേരളാ സർക്കാർ 2020 മെയ്‌ 31, ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കുവാൻ സംസ്ഥാന പി.വൈ.പി.എയുടെ ആഹ്വാനം ചെയ്തു. മഴക്കാലം ആസന്നമായ ഈ സാഹചര്യത്തിൽ നിരവധി പകർച്ചവ്യാധികളാണ് ഭീഷണി ഉയർത്താൻ പോകുന്നത്.

കോവിഡ് മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലാത്തതിനാൽ മറ്റു രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണം. അതിനായി സമ്പൂർണ ലോക്ഡൗൺ ദിനമായ നാളെ, ഞായറാഴ്ച സംസ്ഥാനമൊട്ടാകെ സഭകളിൽ ശുചീകരണ ദിനമായി ആചരിക്കാനാണ് പരിപാടി.

ആരാധനാലയങ്ങൾ, ഫെയ്ത് ഹോമുകൾ, കൂടാതെ വീടും പരിസരവും ശുചീയാക്കാനും, മാലിന്യങ്ങൾ സംസ്കരിക്കാനും, വെള്ളം കെട്ടിക്കിടക്കാനുള്ള സാധ്യതകൾ തടയാനും ശ്രമിക്കും. എല്ലാവരും ഒത്തൊരുമിച്ചാൽ മഴക്കാല രോഗങ്ങളെ നമുക്ക് തടയാൻ സാധിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading