ലോക്ക്ഡൗൺ മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി കൊല്ലം ഐസിപിഎഫ്

ബിബിൻ തങ്കച്ചൻ

ലോക്ക്ഡൗൺ മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി കൊല്ലം ജില്ലയിലെ ഐ.സി.പി.എഫിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകളും സാമ്പത്തിക സഹായങ്ങളും നൽകി വരുന്നു.കൂടാതെ വിദ്യാർത്ഥികൾ നിർമിച്ച ആയിരത്തിലധികം മാസ്കുകളുടെ ജില്ലാതല വിതരണോൽഘാടനം കൊല്ലം ഹാർബറിൽ വെച്ചു പള്ളിത്തോട്ടം സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ.ദേവരാജ് നിർവഹിച്ചു. ഐ സി പി എഫ് ജില്ലാ കോർഡിനേറ്റർ സാമുവൽ ഡാനിയൽ ബോധവൽക്കരണ ക്ലാസ് നടത്തുകയും, മാസ്ക്കുകളുടെ ആദ്യ വിതരണം സബ് ഇൻസ്‌പെക്ടർ ശ്രീ.ജിബിൻ നിർവഹിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക് മാസ്കുകൾ വിതരണം ചെയ്തു.
ഇളംബളളൂർ ഗ്രാമപഞ്ചായത്തിലെ സാമ്പത്തിക സഹായവും ഭക്ഷ്യധാന്യ കിറ്റുകൾ, മാസ്‌ക് തുടങ്ങിയവയുടെ വിതരണം ചെയ്തു.

കൊട്ടാരക്കര നഗരസഭയിലെ മാസ്കുകളുടെ വിതരണം അംബലപ്പുറം ജംഗ്ഷനിൽ വാർഡ് കൗൺസിലർ ശ്രീമതി.ഷീബ ജോജോ ഉദ്‌ഘാടനം ചെയ്‌തു. ഐ സി പി എഫ് ജില്ലാ കോർഡിനേറ്റർ സാമുവൽ ഡാനിയൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വിദ്യാർഥികൾ തുന്നിയ രണ്ടായിരത്തിലധികം വരുന്ന മാസ്കുകൾ കൊട്ടാരക്കരയിലെ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്തു നിർധനരായ വീടുകളിൽ സാമ്പത്തികമായ സഹായവും ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ ഭാരവാഹികളായ സാംസൺ സാം,മേരി ജോസെഫ്, മെറോജ് എഡ്വേർഡ്, പ്രെയ്സ് സാമുവൽ, വിജോയ് വിൽസൻ, , ജോയൽ ജി പണിക്കർ , ഷാലോൺ ദാസ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.