സാമൂഹിക അകലം പാലിച്ചു നിസ്കരിക്കാൻ ഇടമില്ല; മുസ്ലിം വിശ്വാസി സഹോദരങ്ങൾക്ക് വാതിൽ തുറന്നു കൊടുത്ത് ക്രൈസ്തവ ദേവാലയം
ന്യൂക്കോലിന്‍ (ജര്‍മ്മനി): സാമൂഹ്യ അകലം പാലിച്ച നിസ്കരിക്കാനായി മുസ്ലിം വിശ്വാസികള്‍ക്ക് പള്ളി തുറന്ന് നല്‍കി ജര്‍മ്മനിയുടെ മാതൃക. കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്കിടെ പള്ളികളിലെ ചടങ്ങുകള്‍ വീണ്ടും തുടങ്ങാന്‍ ജര്‍മ്മനി നേരത്തെ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ക്കിടയില്‍ സാമൂഹ്യ അകലം പാലിക്കണമെന്ന് കര്‍ശന നിര്‍ദേശത്തോടെയായിരുന്നു ഇളവ് പ്രഖ്യാപിച്ചത്.
ഈദ് പ്രാര്‍ത്ഥനകള്‍ക്കായി എത്തുന്ന വിശ്വാസികളില്‍ എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ സ്ഥലമില്ലാതിരുന്ന മോസ്കിനാണ് ജര്‍മ്മനിയിലെ ന്യൂക്കോലിനിലെ ക്രിസ്ത്യന്‍ ദേവാലയം തുറന്ന് നല്‍കിയത്.


- Advertisement -

Comments are closed.